വന്നൂ…. പുത്തന്‍  ബജാജ് ഡിസ്‌കവര്‍

0

70-75 കിലോമീറ്റര്‍ മൈലേജ് ഉറപ്പുനല്‍കി പുത്തന്‍ ഡിസ്‌കവര്‍. അത്യാധുനിക ഡിജിറ്റല്‍ ഡിസ്‌പ്ലെയും എല്‍.ഇ.ഡി. ഡി.ആ.എല്‍ ഹെട്‌ലാംപുമായ് സ്‌റ്റെലിഷ് ലുക്കാണ് ബജാജ് അവതരിപ്പിക്കുന്നത്. 14 വര്‍ഷം മുമ്പുള്ള മോഡലാണ് ബജാജ് ഡിസ്‌കവര്‍. ഇന്നും വിപണിയില്‍ തിളക്കം മങ്ങാതെയുണ്ട് ഈ മോഡല്‍. അതുതന്നെയാണ് പുതിയ 110 സി.സി. ശ്രേണിയില്‍ എട്ട് ലിറ്ററിന്റെ പെട്രോള്‍ ടാങ്കും സൂപ്പര്‍ലുക്കുമായി ഡിസ്‌കവര്‍ പുനരതവതിക്കുന്നതും.
സഹയാത്രകന് സുഖപ്രദമായ യാത്രയ്ക്കായി സീറ്റിന്റെ നീളവും അല്‍പം കൂട്ടിയിട്ടുണ്ട്. കറുത്ത അലോയ്‌വീലുകളാണ് മറ്റൊരു പ്രത്യേകത. സാധാരണക്കാരന്റെ പ്രതിദിന ബജറ്റ് അറിയാവുന്ന ബജാജ് മികച്ച മൈലേജും വാഗ്ദാനം ചെയ്യുന്നു. ഹോണ്ടയും ഹീറോയും അടക്കിവാഴുന്ന വിപണിയില്‍ 49856 രൂപയാണ് കേരളത്തിലെ എക്‌സ്‌ഷോറൂം വില.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here