ജിയോ ജിഗാ ഫൈബര്‍: അതിവേഗ ബ്രോഡ്ബാന്‍ഡ് പ്രഖ്യാപിച്ച് അംബാനി

0

മുംബൈ: അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമായ ജിയോ ജിഗാഫൈബറുമായി റിലയന്‍സ് ജിയോ. റിലയന്‍സ് ഇന്റസ്ട്രീസിന്റെ 41 ാം വാര്‍ഷിക പൊതു യോഗത്തിലാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പുതിയ ഫൈബര്‍ ടു ഹോം( എഫ്ടിടിഎച്ച്) അതിവേഗ ബ്രോഡ് ബാന്‍ഡ് സര്‍വിസ് പ്രഖ്യാപിച്ചത്.

രാജ്യത്തെ 1100 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജിയോ ഫൈബര്‍ സേവനം ലഭ്യമാക്കുന്നത്. സെറ്റ് ടോപ്പ് ബോക്‌സുമായെത്തുന്ന ജിയോ ജിഗാഫൈബര്‍ സംവിധാനം അള്‍ട്രാ എച്ച്ഡി ടെലിവിഷന്‍ പരിപാടികളും ടിവി വിഡിയോ, വോയിസ് കോളുകളും ലഭ്യമാക്കും. ഇതോടൊപ്പം ജിയോ ഫോണിന്റെ രണ്ടാം പതിപ്പായ ജിയോ ഫോണ്‍2 അംബാനി പുറത്തിറക്കി. 2999 രൂപയാണ് ഫോണിന്റെ വില. ഫേസ്ബുക്ക് , വാട്‌സ് ആപ്പ് ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. ആഗസ്റ്റ് 15നു ബുക്കിംഗ് ആരംഭിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here