മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി, ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കുകള്‍

0

മുംബൈ: ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്നത് അവസാനിക്കുന്നു. കമ്പനികള്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.

22 ശതമാനം മുതല്‍ 42 ശതമാനം വരെയാണ് വോഡഫോണ്‍- ഐഡിയയും, എയര്‍ടെല്ലും നിരക്കുകള്‍ കൂട്ടിയിരിക്കുന്നത്. മറ്റു കമ്പനികള്‍ക്കു പിന്നാലെ ജിയോയും നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ നിരക്കു 40 ശതമാനം വരെ കൂട്ടുമെന്നാണ് ജിയോ വ്യക്തമാക്കിയിട്ടുള്ളത്.

കമ്പനികളെ സഹായിക്കുന്നതിനും വന്‍ നിരക്ക് വര്‍ദ്ധനവ് ഒഴിവാക്കാനുമായി സ്‌പെക്ട്രം ലേലത്തുക കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ കേന്ദ്രം രണ്ടു വര്‍ഷം സമയം അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here