ഇന്ത്യന്‍ വിപണിയില്‍ പഴയപോലെ ക്ലച്ച് പിടിക്കുന്നില്ലെന്ന വിലപങ്ങളിലേക്ക് സോപ്പ് വിപണിയും. ചെറുകിട സോപ്പ് നിര്‍മ്മാതാക്കള്‍വരെ കടുത്ത ഓഫറുകള്‍ കൊണ്ട് ഉപഭോക്താക്കളെ മൂടിയതും മാന്ദ്യവുമാണ് വില്‍പനകുറച്ചതെന്ന് പ്രമുഖ ബ്രാന്‍ഡായ യുണിലിവറും സമ്മതിക്കുകയാണ്. ഇന്ത്യയിലെ ബാത്ത് സോപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നതും ഹിന്ദുസ്ഥാന്‍ ലിവറിന്റെ ബ്രാന്‍ഡുകളാണ്.

എങ്കിലും മാന്ദ്യവും മറ്റുബ്രാന്‍ഡുകളുടെ ഭീഷണിയും മറികടക്കാന്‍
സോപ്പിന്റെ വില കുറച്ചുകൊണ്ട് നിലവിലെ വിപണിയിലെ ‘പ്രമുഖ’സ്ഥാനം പിടിച്ചുനിര്‍ത്താനൊരുങ്ങുകയാണ് കമ്പനി. ഇതിനായി സോപ്പിന്റെ വില 4 ശതമാനം മുതല്‍ 6 ശതമാനം വരെ കുറവുവരുത്തി. ലക്സ്, ലൈഫ്ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയാകും കുറയുക.

LEAVE A REPLY

Please enter your comment!
Please enter your name here