തിരുവനന്തപുരം: ധാരാളം നിക്ഷേപകര്‍ കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നെങ്കിലും കേരളത്തില്‍ തുടങ്ങാന്‍ പറ്റിയ പ്രോജക്റ്റുകളുടെ അഭാവമാണ് ഇവരെ മുതല്‍മുടക്കില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് രാജ്യാന്തര വ്യവസായിയും മലയാളിയുമായ എം.എ. യൂസഫലി.

ലാഭമുള്ള വ്യവസായ മേഖലകള്‍ കണ്ടെത്തുവാനും അടിസ്ഥാനസൗകര്യങ്ങള്‍, മറ്റ് അനുമതികള്‍ എന്നിവ ഏര്‍പ്പെടുത്തി
നല്‍കുവാനും പറ്റുന്ന കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടെങ്കില്‍ കേരളത്തിലേക്ക്മികച്ച നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ പോലെയുള്ള സ്ഥാപനങ്ങള്‍ കണ്‍സള്‍ട്ടന്‍സി ഡിവിഷന്‍ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന്ും യൂസഫലി ചൂണ്ടിക്കാട്ടി. കെഎഫ്‌സി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനകാര്യമന്ത്രി ഡോക്ടര്‍ തോമസ് ഐസക് അധ്യക്ഷനായ സംവാദത്തില്‍ 250-ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കോര്‍പ്പറേറ്റ്
സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എം എസ് എം ഇ. യൂണിറ്റുകള്‍ക്ക് കെഎഫ്‌സി വഴി പ്രത്യേക വായ്പ പദ്ധതി കൊണ്ടുവരണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം കോര്‍പറേറ്റുകളുടെ സബ് കോണ്‍ട്രാക്ട് എടുത്തു നടത്തുന്ന എംഎസ്എംഇ കള്‍ക്ക് കെ എഫ് സി യും കോര്‍പ്പറേറ്റും ചേര്‍ന്ന്തയ്യാറാക്കുന്ന ധാരണാപത്രത്തിന് അടിസ്ഥാനത്തില്‍ നല്‍കാവുന്നതാണ്എ ന്ന് അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കെഎഫ്‌സി സിഎംഡിയെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here