രാജ്യത്ത് പാചകവാതകത്തിന്റെ വില കുറച്ചു

0

ഡല്‍ഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില കുറച്ചു.സബ്സിഡിയുള്ള സിലിണ്ടറൊന്നിന് 23 രൂപയാണ് കുറച്ചത്. പുതുക്കിയ വില അനുസരിച്ച് സബ്സിഡിയുള്ളതിനും ഇല്ലാത്തതിനും ഒരേ നിരക്കാണ്. ഇതോടെ ഉഭോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡി ആനൂകൂല്യം നിലയ്‌ക്കും. 512 രൂപ 50 പൈസയാണ് സബ്സിഡിയുള്ള സിലിണ്ടറിന്‍റെ പുതുക്കിയ നിരക്ക്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറൊന്നിന് 58 രൂപയും കുറച്ചിട്ടുണ്ട്. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 983 രൂപയായാണ് പുതുക്കിയ നിരക്ക്. വില കുറഞ്ഞതോടെ 14 കിലോ തൂക്കമുള്ള  സബ്സിഡിയുള്ള സിലിണ്ടറിനും ഇല്ലാത്തതിനും ഒരേ നിരക്കായി. 512 രൂപ 50 പൈസ തന്നെയാണ് സബ്സിഡി ഇല്ലാത്ത 14 കിലോ സിലിണ്ടറിന്റെയും പുതിയ വില.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here