കേരളത്തിന്റെ സ്വന്തം ലാപ്‌ ടോപ്പുകള്‍ ജനുവരിയില്‍ വിപണിയിലെത്തും

0

കെല്‍ട്രോണിനില്‍ നിന്നും പുതിയൊരു വിപ്ലവത്തിന്കൂടി തുടക്കം കുറിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാലയില്‍ നിന്നാണ് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തുന്നത്. ആധുനികവത്ക്കരിച്ചശേഷം ഇവിടെ നിന്നുള്ള സുപ്രധാന ചുവടുവെയ്പ്പാണ് കൊക്കോണിക്‌സ് ലാപ്പ്‌ടോപ്പുകള്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ജനുവരിയില്‍ ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.


മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാന്‍ഡ് ആയ കൊക്കോണിക്‌സ് ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്.
‘ആഭ്യന്തര വിപണി ലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്‌സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മികച്ച മാതൃക’, എന്നാണ് കേരളത്തിന്റെ ഈ പരീക്ഷണത്തെ ഇന്റെലിന്റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്.

ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നത്. ഉത്പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്‌സ് കേന്ദ്രികരിക്കുന്നത്, പഴയ ലാപ്‌ടോപുകള്‍ തിരിച്ചു വാങ്ങി സംസ്‌കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.

മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.”

മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക്…

Pinarayi Vijayan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಅಕ್ಟೋಬರ್ 22, 2019

LEAVE A REPLY

Please enter your comment!
Please enter your name here