കണ്ണുംപൂട്ടി ജിയോഓഫര്‍; സെറ്റ് ഓഫ് ബോക്‌സും സൗജന്യം

0
13

ജിയോഫൈബര്‍ കണക്ഷനെ ഏവരും കാത്തിരിക്കാന്‍ ഒറ്റകാരണം മാത്രം. ഒപ്പം കിട്ടിയേക്കാവുന്ന വമ്പന്‍ ഓഫറുകള്‍ തന്നെ. ഇതേക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ കമ്പനി നിലപാട് വ്യക്തമാക്കിയിരിക്കയാണ്.

ജിയോഫൈബര്‍ കണക്ഷനൊപ്പം ജിയോ സെറ്റ് ടോപ്പ് ബോക്സ് തികച്ചും സൗജന്യമായി ലഭിക്കും. ഇതിനു വില ഈടാക്കുന്നില്ലെന്നും കമ്പനി പറയുന്നു.

150 ലധികം തത്സമയ ടിവി ചാനലുകള്‍ സെറ്റ് ടോപ്പ് ബോക്‌സിലൂടെ ലഭിക്കും. സെറ്റ്ടോപ്പ് ബോക്സ് ഇതിനകം തന്നെ മിക്ക ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.

ജിയോ ഫൈബര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് നിലവില്‍ 2500 രൂപയാകും. അതില്‍ 1000 രൂപ ഇന്‍സ്റ്റാളേഷന്‍ ചാര്‍ജും ബാക്കി 1500 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റാണ്. സേവനത്തില്‍ നിങ്ങള്‍ക്ക് തൃപ്തിയില്ലെങ്കില്‍ ഏത് സമയത്തും നിങ്ങള്‍ക്ക് സെറ്റ്ടോപ്പ് ബോക്സ് തിരികെ നല്‍കാം. ജിയോ സെറ്റ്ടോപ്പ് ബോക്സ് കണക്ട് ചെയ്യുന്നതോടെ സാധാരണ ടിവിയെ ഒരു സ്മാര്‍ട്ട് ടിവിയാക്കി മാറ്റാനാകുമെന്നാണ് കമ്പനി പറയുന്നത്.
ടിറ്റിഎച്ച് സര്‍വ്വീസുകളുടെ കടപുഴക്കുന്ന നീക്കമാണ് ജിയോ ഇനി ലക്ഷ്യംവയ്ക്കുന്നതെന്ന് ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here