ടെലകോം രംഗത്ത് ജിയോ തീര്‍ത്ത വിപ്ലവത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. 1 ജിബി നെറ്റൊക്കെ കാര്യമായ ചെലവില്ലാതെ കിട്ടിത്തുടങ്ങിയതു തന്നെ അംബാനിയുടെ ജിയോ വന്നശേഷമാണ്. ഇന്ത്യയിലെ യുവതയൊന്നാകെ ജിയോ മാജിക്കിനു പിന്നാലെ കൂടിയപ്പോള്‍ രണ്ടുകൊല്ലത്തിനിടയില്‍ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആകാനും ജിയോയ്ക്ക് കഴിഞ്ഞു. എന്നാല്‍ ‘ജിയോ’ എന്ന ഐഡിയ ആരുടേതായിരുന്നൂവെന്ന് മുകേഷ് അംബാനി ഇപ്പോഴാണ് വെളിപ്പെടുത്തിയത്. ശരിക്കും ആ ബുദ്ധി തന്റെ മകള്‍ ഇഷയുടേതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 2011 ലാണ് മകള്‍ ഇത്തരമൊരാശയം അവതരിപ്പിച്ചതത്രേ. ഏതായാലും ഇന്ത്യയിലെ ഏറ്റവും പണക്കാരനായ പിതാവിന് അതിബുദ്ധിമതിയായ മകളെ ലഭിച്ചതില്‍ നമ്മുക്കും അഭിമാനിക്കാം. ഇനിയും ഇത്തരം ‘ഐഡിയ’കള്‍ ഉടനേ പ്രതീക്ഷിക്കുകയും ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here