ചൈനീസ് ‘ടിക്ക് ടോക്ക്’ നിരോധിച്ചതോടെ സമാനമായ നിരവധി ആപ്പുകളാണ് ഇന്ത്യന്‍ നിര്‍മ്മിതമായി രംഗത്തെത്തിയത്. എന്നാല്‍ അവയില്‍ ഏറ്റവും ശ്രദ്ധേയമായ നേട്ടംകൈവരിച്ചത് ‘ജോഷ്’ എന്ന ആപായിരുന്നു. 15 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി മുന്നേറുന്ന ജോഷില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയ്ക്കു പുറമേ പുതിയ നിക്ഷേപങ്ങള്‍ എത്തുകയാണ്. മൊത്തത്തില്‍ 100 മില്യണ്‍ ഡോളറാണ് ജോഷില്‍ നിക്ഷേപിക്കപ്പെട്ടത്.

ആഗോള അസറ്റ് മാനേജര്‍ ഫാല്‍ക്കണ്‍ എഡ്ജ് ക്യാപിറ്റലിന്റെ ഭാഗമായ ആല്‍ഫ വേവ്, നിലവിലുള്ള മറ്റ് നിക്ഷേപകരായ സോഫിന ഗ്രൂപ്പ്, ലൂപ്പ സിസ്റ്റംസ് എന്നിവരോടൊപ്പം വെര്‍സിലും ജോഷ് ആപ്ലിക്കേഷനില്‍ നിക്ഷേപം നടത്തി.

രാജ്യത്ത് ടിക് ടോക്ക് നിരോധനത്തിനുശേഷം വിപണിയില്‍ ഉയര്‍ന്നുവന്ന ഒരു ടിക്ക് ടോക്ക് പോലുള്ള ഹ്രസ്വ രൂപത്തിലുള്ള വീഡിയോ അപ്ലിക്കേഷനാണ് ജോഷ്. പുതിയ നിക്ഷേപത്തോടെ, ജോഷിന്റെ മാതൃ കമ്പനിയായ വെര്‍സെ ഇന്നൊവേഷന്‍ ന്യൂസ് ആന്റ് കണ്ടന്റ് പ്ലാറ്റ്ഫോമായ ഡെയ്ലിഹണ്ടും സ്വന്തമാക്കി.

ടിക്‌ടോക് നിരോധനത്തിന് തൊട്ടുപിന്നാലെ, മിട്രോണ്‍, ജോഷ്, ട്രെല്‍, ചിംഗാരി, മോജ് എന്നിവയുള്‍പ്പെടെ നിരവധി ഹ്രസ്വവീഡിയോ ആപ്ലിക്കേഷനുകളാണ് ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here