കോലഞ്ചേരി: ശനി ദശയൊഴിഞ്ഞു. ഇന്ത്യന്‍ നായ ഇനങ്ങള്‍ക്ക് വിപണയില്‍ നല്ല കാലം.. ചിപ്പിപ്പാറ, രാജപാളയം, മുധോള്‍ ഹൗണ്ട്, കോമ്ബൈ, കന്നി, ബുള്ളി കുത്ത തുടങ്ങിയ ബ്രീഡുകള്‍ക്ക് വന്‍ഡിമാന്‍ഡാണ്. നേരത്തെ അരുമകളായി വളര്‍ത്താന്‍ പോലും തയ്യാറാകാത്ത ഇവയുടെ വിപണയിലെ കുതിച്ചുചാട്ടം ഏവരെയും അമ്ബരപ്പിക്കുകയാണ്.

ഇന്ത്യന്‍ ബ്രീഡ് നായ്ക്കളെ വാങ്ങാന്‍ ചുരുങ്ങിയത് ആറ് മാസം വരെ കാത്തിരിക്കണം. അത്രയ്ക്കാണ് ഡിമാന്‍ഡ്. നേരത്തെ മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്റി നരേന്ദ്ര മോദി ഇന്ത്യന്‍ നായ ജനുസുകളുടെ സൗന്ദര്യത്തെയും കഴിവിനെയും പ്രകീര്‍ത്തിച്ചിരുന്നു. ഇതാണ് നായ്ക്കളുടെ തലവര മാറാന്‍ വഴിവച്ചത്. ഇപ്പോള്‍ ഇന്ത്യന്‍സൈന്യത്തിലേക്കും ഇന്ത്യന്‍ ബ്രീഡ് നായ്ക്കാളെ തിരഞ്ഞെടുക്കുന്നുണ്ട്.നായ് സ്നേഹികള്‍ നാടന്‍ നായ്ക്കളേയും എടുത്തു വളര്‍ത്തുന്നതും പാഷനായി. അഡോപ്റ്റഡ് ഡോഗ്സ് എന്ന ഫേസ് ബുക്ക് പേജു വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളലുള്ള കൂട്ടായ്മകള്‍, ഉപേക്ഷിക്കുന്ന നായ്ക്കുട്ടികളെ കണ്ടെത്തി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നുമുണ്ട്.

സ്വദേശി നായ്ക്കളില്‍ താരങ്ങള്‍ തമിഴ്നാട്ടുകാരാനായ ചിപ്പിപ്പാറയാണ്. രാജപാരമ്ബര്യത്തിപ്പെട്ട ഇവയുടെ കൂര്‍ത്ത മുഖം, നീളമേറിയ പിന്‍കാലുകള്‍, ചെറിയ വാല്‍, മെലിഞ്ഞ ശരീരം എന്നിവയെല്ലാമാണ് മറ്റ് നായ്ക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയാണ് സ്വദേശം. ഇരയെ കണ്ട് പിന്തുടര്‍ന്ന് പിടിക്കുന്ന വേട്ടക്കാരാണ് ചിപ്പിപ്പാറകള്‍. ഉടമയോടുള്ള കരുതലും മികച്ച കാവല്‍നായ എന്ന ഖ്യാതിയുമെല്ലാം ഇവരെ പ്രിയപ്പെട്ടവരാക്കുന്നു. നായ്ക്കുട്ടികളുടെ വില്പനയില്‍ മുന്‍നിരയിലാണിവ. രാജപ്പാളയവും മുന്നില്‍ തന്നെയുണ്ട്. കുഞ്ഞിന് വില 20000 കടന്നു.

നായ്ക്കള്‍ പ്രധാനമായും ഘ്രാണശക്തിയിലാണ് പ്രശസ്തരെങ്കിലും ഇരയില്‍ മാത്രം കാഴ്ച കേന്ദ്രീകരിച്ച്‌ പിടിക്കുക എന്നതാണ് നായ്ക്കളുടെ പ്രത്യേകത. 270 ഡിഗ്രി കാഴ്ച നല്‍കുന്ന വിധത്തിലാണ് ചിപ്പിപ്പാറയുടെ കണ്ണുകളുടെ സ്ഥാനം. ഇതുകൂടാതെ തീര്‍ത്തും മെലിഞ്ഞ ശരീരം ഇവരുടെ വേട്ട സ്വഭാവത്തിന് കരുത്തു നല്‍കുന്നു. വയര്‍ ഭാഗം നന്നേ കുറവ് ആയതിനാല്‍ത്തന്നെ വലിയ അളവിലുള്ള ഭക്ഷണം ആവശ്യമില്ല. എല്ലുകളും പേശികളുമാണ് ഇവയുടെ ഭാരത്തിന്റെ നല്ലൊരു ശതമാനവും. ഷോര്‍ട്ട് കോട്ട് ടൈപ്പ് രോമമായതിനാല്‍ ഗ്രൂമിംഗിന്റെ ആവശ്യവുമില്ല. ഇന്ത്യയിലെ വരണ്ട കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ശരീരപ്രകൃതം.

LEAVE A REPLY

Please enter your comment!
Please enter your name here