ഡൽഹി: ദീപാവലി ദിനത്തിൽ ഇന്ത്യൻ വ്യാപാരത്തിൽ വൻ കുതിച്ചു ചാട്ടം. എന്നാൽ ചൈനീസ് കമ്പനികൾക്ക് വൻ നഷ്ടം നേരിട്ടു. ചൈനയുടെ ഏറ്റവും നല്ല കമ്പോളമാണ് ഇന്ത്യ. എന്നാൽ സമീപ കാലത്ത് ഇന്ത്യ – ചൈന ബന്ധം വഷളായതാണ് ചൈനയ്ക്ക് തിരിച്ചടിയായത് എന്നാണ് വിലയിരുത്തൽ.         വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ദീപാവലി ദിനത്തിൽ 72000 കോടിയുടെ വിറ്റു വരവുണ്ടായെന്ന് കോൺഫെഡറെഷൻ ഓഫ് ഓൾ ഇന്ത്യ ട്രേ ഡേഴ്സ് അറിയിച്ചു . ഇതേ സ്ഥാനത്ത് ചൈനയ്ക്കുക്കുണ്ടായത് 40,000 കോടി രൂപയുടെ നഷ്ട്ടവും.            ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു ഉൾപ്പെടെ 20 നഗരങ്ങളാണ് ഇന്ത്യയുടെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളായി കണക്കാക്കുന്നത്. ദീപാവലി സീസണിൽ ഈ നഗരങ്ങളിൽ നടന്ന വ്യാപാരങ്ങളുടെ അടിസ്ഥാനത്തിലാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റ വിലയിരുത്തൽ. ദീപാവലി സീസണിൽ കുതിച്ചു കയറിയ വിൽപ്പന ഇന്ത്യയുടെ പുതിയ ബിസ്നസ് സാധ്യതകൾക്കുള്ള തെളിവുകൂടിയാണെന്നാണ് സി.ഐ.ടി യുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here