ജി.എസ്.ടിയില്‍ കൂടുതല്‍ ഇളവുകള്‍

0

ഡല്‍ഹി: ഒന്നരക്കോടിവരെ വിറ്റുവരവുള്ള ചെറുകിടവ്യാപാരികള്‍ ഇനി ജിഎസ്ടി റിട്ടേണ്‍ മൂന്ന് മാസത്തിലൊരിക്കല്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് ജിഎസ്ടി കൌണ്‍സില്‍. 26 ഇനങ്ങളുടെ നികുതി അഞ്ച് ശതമാനമായും കുറച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജിഎസ്ടി കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഹോട്ടലുകളിലെ ജിഎസ്ടി പ്രശ്നങ്ങളും ആശയക്കുഴപ്പവും പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായി യോഗത്തിനുശേഷം സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഒരു കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം കോംപസിറ്റ് നികുതി നല്‍കിയാല്‍ മതി. നിര്‍മിതോല്‍പന്ന മേഖലയില്‍ ഇത് രണ്ട് ശതമാനവും റസ്റ്റോറന്റുകള്‍ക്ക് അഞ്ച് ശതമാനവുമാകും. കയറ്റുമതിക്കാര്‍ക്കായി ഏപ്രില്‍ ഒന്നുമുതല്‍ ഇ-വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തും. മുന്‍കാല കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ഒരു ശതമാനം മുന്‍കൂര്‍ നികുതിയായി ഈടാക്കും. ഇതിനായി സോഫ്റ്റ്വെയര്‍ തയ്യാറാക്കാന്‍ ആറുമാസം വേണ്ടിവരും.  അതുവരെ നിലവിലുള്ള രീതി തുടരും. കയറ്റുമതിക്കാര്‍ക്കുള്ള റീഫണ്ടിങ് ഒക്ടോബര്‍ 10ന് തുടങ്ങും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here