നികുതി ഒഴിവാക്കി, സാനിറ്ററി നാപ്കിനുകള്‍ക്ക് വില കുറയുമോ ?

0

ഡല്‍ഹി: രാജ്യത്ത് സാനിറ്ററി നാപ്കിനുകളെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ നടന്ന 28ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നിലവില്‍ 12 ശതമാനം നികുതിയാണ് സാനിറ്ററി നാപ്കിനിന് ചുമത്തുന്നത്.

32 സേവനങ്ങളുടെയും 40 കൈത്തറി ഉല്‍പ്പന്നങ്ങളുടെയും 35 ചരക്കുകളുടെയും നികുതി കുറയ്ക്കല്‍, അപ്‌ലറ്റ് ട്രൈബ്യൂണല്‍ നവീകരണം, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ലളിതമാക്കല്‍ എന്നിവ പരിഗണിക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ അഞ്ചു കോടി രൂപ വിറ്റുവരവുള്ള വ്യാപാരികള്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും തീരുമാനമായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here