തിരുവനന്തപുരം: തലസ്ഥാനത്ത് നിലവാരമില്ലാത്ത കുപ്പിവെള്ളം വിതരണം ചെയ്ത കമ്പനികള്‍ക്കെതിരെ നടപടി തുടങ്ങി. വേളി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബെന്‍ അക്വയുടെ പ്രവര്‍ത്തനം ഫുട്‌സ് സേഫ്റ്റി വിഭാഗം തടഞ്ഞു.

കഴിഞ്ഞ ആഴ്ചകളില്‍ നേമം ഭാമം, കഴക്കൂട്ടം ഭാഗങ്ങളില്‍ നിന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ അക്വാ സ്പ്രിംഗ്‌സിന്റെ സാമ്പിളുകളില്‍ ഗുരുതരമായ നിലവാരക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനികള്‍ക്കെതിരെ നടപടി തുടങ്ങിയത്. വിതരണം തടഞ്ഞിട്ടുള്ള കമ്പനികളുടെ കുപ്പിവെള്ളം വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും നിയമലംഘനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here