ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ആരംഭിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ലാപ്‌ടോപ്പുകള്‍ മറ്റ് ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് വന്‍ കിഴിവുകളാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടപാടുകള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ട് 10% കിഴിവാണ് വാ​ഗ്ദാനം ചെയ്യുന്നത്. ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയില്‍ ഡിസംബര്‍ 22 വരെ തുടരും.

ബിഗ് സേവിംഗ് ഡെയ്‌സ് വില്‍‌പനയില്‍ ഫ്ലിപ്കാര്‍ട്ട് വെബ്‌സൈറ്റില്‍ ഹൈലൈറ്റ് ചെയ്തിട്ടുള്ള മികച്ച ഓഫറുകള്‍ ഇതാ.. പോക്കോ എക്സ് 3 സ്മാര്‍ട്ട്‌ഫോണിന് 15,999 രൂപയാണ് ഓഫ‍ര്‍ വില. യഥാ‍ര്‍ത്ഥ നിരക്ക് 19,999 രൂപയായിരുന്നു. സാംസങ് ഗാലക്‌സി എഫ് 41 ന് ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പനയില്‍ വില 5,500 രൂപ കുറവാണ്. 19,999 രൂപയില്‍ നിന്ന് വില 14,499 രൂപയായി കുറഞ്ഞു.

റിയല്‍‌മീ നാര്‍‌സോ 20 പ്രോയുടെ വില 16,999 രൂപയില്‍ നിന്ന് 13,999 രൂപയായി കുറഞ്ഞു. റിയല്‍‌മീ സി 15യുടെ വിലയായ 11,999 ല്‍ നിന്ന് 9,499 രൂപയായി കുറഞ്ഞു. റിയല്‍‌മെ സി 11 ന്റെ വില 8,999 രൂപയില്‍ നിന്ന്, 7,499 രൂപയായി കുറഞ്ഞു. പോക്കോ സി 3 6,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here