വീട്ടുപകരണങ്ങളും മറ്റും പുതിയതൊന്ന് മാറ്റി വാങ്ങാന്‍ ആഘോഷക്കാലത്താണല്ലോ നമ്മള്‍ മലയാളികള്‍ ആലോചിക്കാറ്. എന്നാല്‍ വരുന്ന ക്രിസ്തുമസ് – പുതുവത്സരക്കാലത്ത് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില കുറയാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഉത്പാദന ചെലവിലുണ്ടായ ഭീമമമായ വര്‍ദ്ധനയാണ് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. ടെലിവിഷനുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍കണ്ടീഷണറുകള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവയടക്കമുള്ളവയുടെ ഉദ്പാദനത്തില്‍ 15-40% വരെ ചെലവുകൂടിയതായാണ് വിവരം.

അസംസ്‌കൃതവസ്തുക്കളുടെ കടല്‍വഴിയുള്ള ചരക്കുനീക്കത്തിലുണ്ടായ ചെലവ് 40-50% വരെ ഉയര്‍ന്നതും കമ്പനികള്‍ക്ക് തിരിച്ചടിയായി. വാഷിംഗ് മെഷീന്‍, എയര്‍കണ്ടീഷണര്‍ എന്നിവയുടെ വില 8-10% വരെയും റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും വില 12-15% വരെ ഉയരുംടെലിവിഷന്‍ വില 7-20% വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

ആഗോളതലത്തില്‍, അസംസ്‌കൃതവസ്തുക്കളായ കോപ്പര്‍, സിങ്ക്, അലുമിനിയം, സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവയുടെ ലഭ്യതക്കുറവും ഉദ്പാനത്തെ ബാധിക്കുന്നതായി എല്‍ജി ഇലക്ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില കുറയ്ക്കാന്‍ ഈ ക്രിസ്തുമസ്-പുതുവത്സരസീസണില്‍ കമ്പനികള്‍ തയ്യാറാകുമോ എന്ന സംശയത്തിലാണ് വിപണി.

LEAVE A REPLY

Please enter your comment!
Please enter your name here