ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തും. മേയ് 19 മുതല്‍ ജൂണ്‍ രണ്ടുവരെയുള്ള ആദ്യഘട്ട സര്‍വീസിന്റെ ഷെഡ്യൂള്‍ തയ്യാറായി. ഡല്‍ഹിയില്‍ നിന്നു കൊച്ചി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പൂര്‍, ഗയ, വിജയവാഡ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ ഉണ്ടാകും. മുംബൈയില്‍ നിന്ന് കൊച്ചി, വിശാഖപട്ടണം, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here