ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട കാറുകളാണ് മാരുതി സുസുക്കിയുടേത്. ഇടത്തരക്കാര്‍ക്ക് സമീപിക്കാന്‍ പറ്റാവുന്ന വിലയാണ് മാരുതിയെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പ്രിയങ്കരമാക്കുന്നത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യമൊരുക്കി മികച്ച മോഡലുകള്‍ പരീക്ഷിക്കുന്ന മാരുതിക്ക് ദീപാവലിക്കാലം മികച്ച കച്ചവടസീസണായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ കമ്പനി 1,53,223 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. 2020 നവംബറില്‍ മൊത്തം വില്‍പ്പനയില്‍ 1.7 ശതമാനം വളര്‍ച്ചയാണ് ഇതോടെ കമ്പനി രേഖപ്പെടുത്തിയത്.

2019 നവംബറിനെ അപേക്ഷിച്ച് മികച്ച വില്‍പനയാണ് ഇത്തവണയുണ്ടായത്. ഇന്ത്യന്‍ വിപണിയില്‍ ദീപാവലി ഓഫര്‍ നല്‍കിയത് തുണച്ചതായാണ് വിലയിരുത്തല്‍. വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹന വില്‍പ്പനയും 2.4 ശതമാനം ഉയര്‍ന്ന് 23,753 യൂണിറ്റായി. കഴിഞ്ഞമാസത്തെ കയറ്റുമതിയും 29.7 ശതമാനം ഉയര്‍ന്ന് 9,004 യൂണിറ്റായി മാറി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കുറച്ചുകാലമായി വാഹനവിപണിയില്‍ മാന്ദ്യം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ വാക്‌സിനുകള്‍ കൂടി വരുന്നതോടെ ജനജീവിതം പൂര്‍വ്വസ്ഥിതിയിലെത്തുമെങ്കില്‍ അടുത്ത വര്‍ഷത്തെ വിപണി വാഹനങ്ങള്‍ പിടിച്ചടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here