ന്യൂ‌ഡല്‍ഹി: പതിനായിരത്തിലേറെ തീരെ ചെറിയ രത്നങ്ങള്‍ ചേര്‍ത്ത ഒരു വജ്രമോതിരം ഇപ്പോള്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഏ‌റ്റവുമധികം രത്നങ്ങള്‍ ഉപയോഗിച്ചതിനുള‌ള റെക്കോര്‍ഡാണ് ഈ മോതിരത്തിനുള‌ളത്. 12,638 ചെറു രത്നങ്ങള്‍ ചേര്‍ത്താണ് പൂവിന്റെ ആകൃതിയിലുള‌ള ഈ മോതിരം നിര്‍മ്മിച്ചിരിക്കുന്നത്. മാരിഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ മോതിരം വില്‍ക്കാന്‍ പക്ഷെ അത് നിര്‍മ്മിച്ച ഹര്‍ഷിത് ബന്‍സലിന് താല്‍പര്യമില്ല.

തന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഈ മോതിരത്തിന്റെ നിര്‍മ്മാണമെന്നും ബന്‍സല്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് ജ്വല്ലറി ഡിസൈനിംഗ് പഠിക്കുമ്ബോള്‍ തനിക്ക് തോന്നിയ ആശയമാണ് ഈ മോതിരമെന്ന് ഹര്‍ഷിത് പറഞ്ഞു. എട്ട് പാളികളായുള‌ള ജമന്തിപൂവിന്റെ ആകൃതിയുള‌ള ഈ മോതിരത്തിന്റെ ഡിസൈന്‍ വളരെയധികം പ്രത്യേകതയുള‌ളതാണ്. നിരവധി പേര്‍ മോതിരം വാങ്ങാനായി തന്നെ സമീപിച്ചെന്നും ബന്‍സല്‍ പറയുന്നു.

മുന്‍പ് ഏ‌റ്റവുമധികം രത്നങ്ങളുള‌ള മോതിരവും ഇന്ത്യയില്‍ നിന്നായിരുന്നു. 7801 ചെറു രത്നങ്ങളായിരുന്നു ഈ മോതിരം നിര്‍മ്മിക്കാനായി ഉപയോഗിച്ചിരുന്നത്. ഈ റെക്കോര്‍ഡിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് പുതിയ മോതിരം.

LEAVE A REPLY

Please enter your comment!
Please enter your name here