ചൈനയില്‍ ബിസിനസ് നടത്തുകയോ ചൈനീസ് നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ബ്രിട്ടണ്‍. സ്വന്തംരാജ്യത്തെ കമ്പനികള്‍ക്കുവേണ്ടിയാണ് ബ്രിട്ടണ്‍ വെബ്‌സൈറ്റ് തുടങ്ങിയത്. ടെക് മേഖലയില്‍ നിന്നുള്ള ആവശ്യങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുവേണ്ടിയാണ് വെബ്‌സൈറ്റ് സൃഷ്ടിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ചൈനീസ് ബന്ധം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കുന്നത്.

”യുകെയുടെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ദേശീയ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുക്കുന്ന തരത്തില്‍ ചൈനയുമായി ഇടപഴകുന്നതിന് തീരുമാനിക്കുന്നു”. – എന്നാണ് ഡിജിറ്റല്‍, സാംസ്‌കാരിക മന്ത്രി കരോലിന്‍ ഡൈനനേജ് ഒരു പ്രസ്താവനയില്‍ പറഞ്ഞത്.

റിപ്പോര്‍ട്ട്. കേസ് സ്റ്റഡീസ്, കൃത്യമായ ജാഗ്രത പുലര്‍ത്തുന്നതിനുള്ള ഗൈഡുകള്‍, കണ്‍സള്‍ട്ടന്‍സികളിലേക്കുള്ള ലിങ്കുകള്‍, ധാര്‍മ്മിക, സുരക്ഷ, വാണിജ്യ മാനദണ്ഡങ്ങള്‍ എന്നിവ ലംഘിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ വെബ്സൈറ്റിലുണ്ട്.5 ജി ഉപകരണങ്ങള്‍ നല്‍കുന്നതില്‍ പരിമിതമായ പങ്ക് യുകെ സര്‍ക്കാര്‍ നേരത്തെ ചൈനീസ് കമ്പനിയായ ഹുവാവേയ്ക്ക് അനുവദിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റി, 5 ജി നെറ്റ്വര്‍ക്കില്‍ നിന്ന് 2027 ഓടെ എല്ലാ ഹുവാവേ ഉപകരണങ്ങളും ഒഴിവാക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here