നിങ്ങള്‍ കാണുന്ന പരിപാടികള്‍ ഏതൊക്കെ, കണ്ടെത്താന്‍ ചിപ്

0

ചാനല്‍പരിപാടികളിലെ പ്രേക്ഷകപ്രതീയറിയാന്‍ ബാര്‍ക് റേറ്റാണ് അടിസ്ഥാനമാക്കുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ നല്‍കുന്ന റേറ്റിംഗാണ് പരസ്യം ലഭിക്കുന്നതും. ശരിയായ കണക്കുകള്‍ ലഭ്യമാകാന്‍ ഈ സംവിധാനം പര്യാപ്തമല്ലെന്ന പരാതികള്‍ക്കിടിയിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സംവിധാനം പരീക്ഷിക്കുന്നത്. സെറ്റ്‌ടോപ് ബോക്‌സുകളില്‍ ചിപ് ഘടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം അവതരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ വിദഗ്ധാഭിപ്രായം തേടി ടെലകോം റെഗുലേറ്ററി അതോറിറ്റിക്ക് ഈ പദ്ധതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ സംവിധാനം നിലവില്‍വരുന്നതോടെ ഏതൊക്കെ പരിപാടികളാണ് പ്രേക്ഷകര്‍ കാണുന്നതെന്ന കൃത്യമായവിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here