തിരുവനന്തപുരം: നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച് സിമന്റ് വില വീണ്ടും കൂടി. എ ഗ്രേഡ് സിമന്റ് ചാക്കൊന്നിന് 25 രൂപയാണ് കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ കൂട്ടിയത്.

എ ഗ്രേഡ് സിമെന്റിന് ചാക്കൊന്നിന് 403 രൂപയും ബി ഗ്രേഡ് സിമെന്റിന് ചാക്കൊന്നിന് 395 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഈ മാസത്തിന്റെ തുടക്കത്തിലാണ് സിമന്റ് കമ്പനികള്‍ പാക്കൊറ്റൊന്നിന് 50 രൂപ വീതം വില വര്‍ധിപ്പിച്ച് കൊള്ള നടത്താന്‍ ആരംഭിച്ചത്. സാധാരണക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചുവെങ്കിലും അധികാരികള്‍ അത് അവഗണിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here