പൊതുമേഖലാ ബാങ്കുകളിലെ സ്ഥിരംനിക്ഷേപങ്ങള്‍ക്ക്ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കായി മാറുകയാണ് കാനറാ ബാങ്ക്. പുതുക്കിയ പലിശനിരക്ക് പ്രഖ്യാപിച്ചതോടെയാണ് ഈ നേട്ടം. റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 2 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ഉയര്‍ത്തിയതായും കാനറ ബാങ്ക് അറിയിച്ചു. രണ്ടുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക.

3 വര്‍ഷമോ അതില്‍ കൂടുതലോ അല്ലെങ്കില്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 5.50 ശതമാനമായും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6 ശതമാനമായും ആയി ഉയര്‍ത്തിയിരിക്കയാണ് കാനറ ബാങ്ക്. 2 വര്‍ഷത്തെ കാലാവധിയുള്ളതും എന്നാല്‍ 3 വര്‍ഷത്തില്‍ കുറയാത്തതുമായ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.90 ശതമാനവും പലിശ ലഭിക്കും. വാര്‍ഷിക പലിശ നിരക്ക് 5.51 ശതമാനമായിരിക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.03% പലിശ ലഭിക്കും. പുതുക്കിയ പലിശനിരക്ക് 2020 നവംബര്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്നതായും ബാങ്ക് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here