തലസ്ഥാന വീഥിയെ രാജകീയമാക്കി മെഴ്സിഡൻസ് ബെൻസ് കാർ റാലി

0
3
തിരുവനന്തപുരം: തലസ്ഥാന വീഥിയെ രാജകീയമാക്കി മെഴ്സിഡൻസ് ബെൻസ് കാർ റാലി. ക്ലബ് എം.ബി ഇന്ത്യയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച റാലിക്ക് തിരുവിതാംകൂർ രാജകുടുംബാംഗം പ്രിൻസ് മാർത്താണ്ഡവർമ്മ നേതൃത്വം നൽകി. മാർത്താണ്ഡ വർമ്മയുടെ  സാന്നിധ്യതിൽ മകൻ വിഷ്ണു രാമ വർമ്മയാണ് റാലി നയിച്ചത്.  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്ലബ് എം.ബി സംഘടിപ്പിച്ച റാലി  കവടിയാർ കൊട്ടാരത്തിൽ വെച്ച് അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
1964 മോഡൽ മെഴ്സിഡൻസ് ബെൻസ് മുതൽ പുത്തൻ സീരീസിലെയുള്ള അമ്പതോളം മെഴ്സഡേഴ്സ് ബെൻസ് കാറുകൾ റാലിയിൽ അണിനിരന്നു. 1968ൽ സിങ്കപ്പൂരിൽ നിന്നും ജേക്കബ് മാത്യു കേരളത്തിൽ എത്തിച്ച 1964 മോഡൽ മെഴ്സിസേഴ്സ് ബെൻസ് ആയിരുന്നു’ റാലിയിലെ ശ്രദ്ധ കേന്ദ്രം തലമുറ കൈമാറി ജേക്കബ് മാത്യുവിന്റെ മകൻ റോയി മാത്യു ജേക്കബ് വട്ടശേരിൽ ആണ് ഇപ്പോൾ അതിന്റെ ഉടമ. ടെക്നോപാർക്കിൽ റാലി അവസാനിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ റോഡ് സുരക്ഷയെ കുറിച്ച് വൈക്കിൽ ഇൻസ്പെക്ടർ അരുൺകുമാർ   എസ് എം.
റോൽസ് റോയൽസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് എഞ്ചിനിയർ ശിവകുമാർ തിരു എന്നിവർ ക്ലാസുകൾ നയിച്ചു. ക്ലബ് എം ബി ഇന്ത്യയുടെ ഫുഡ് ഫ്രം ഫ്രീഡം പദ്ധതിക്ക് ക്ളബ് പ്രസിഡന്റ് പ്രകാശ് നായർ തുടക്കം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here