ഇന്ത്യാക്കാരെ തുണിയുടിപ്പിക്കാന്‍ ബാബാ രാംദേവ്

0

ചുരുങ്ങിയ കാലം കൊണ്ട് കോടികളുടെ വിറ്റുവരവ് സ്വന്തമാക്കിയ ബ്രാന്‍ഡാണ് ബാബാ രാംദേവിന്റെ പതഞ്ജലി. സ്വദേശിവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധതരം ഉല്‍പന്നങ്ങളാണ് രാംദേവ് പുറത്തിറക്കിയത്. ഇനി തുണിത്തരങ്ങളിലേക്കും തന്റെ സാമ്രാജ്യം വിപുലീകരിക്കാനാണ് രാംദേവിന്റെ നീക്കം. അടുത്തകൊല്ലം ഈ ലക്ഷ്യംസാക്ഷാത്ക്കരിക്കുമെന്നാണ് രാംദേവ് പറയുന്നത്. പാശ്ചാത്യസംസ്‌കാരത്തെ അകറ്റി ഭാരതീയസംസ്‌കാരത്തിലൂന്നിയ ജീവിതശൈലിയിലേക്ക് മാറണമെന്ന് ഉദ്‌ഘോഷിക്കുന്ന രാംദേവിന് വസ്ത്രവിപണിയിലെ പുതുട്രെന്‍ഡുകളെ അവഗണിക്കാനാവില്ല. ഫാഷന് പ്രാധാന്യം കല്‍പിക്കുന്ന യുവതയ്ക്ക് വേണ്ടി ഒരുപക്ഷേ പതഞ്ജലി ലെഗിന്‍സൊക്കെ വിപണിയിലെത്തുമോയെന്ന് കാത്തിരുന്ന് കാണാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here