സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കളംപിടിക്കാന്‍ വീണ്ടും അസൂസ് 

0
ആദ്യഘട്ടത്തില്‍ വിപണിയില്‍ സൃഷ്ടിച്ച ചലനം തുടരാനായില്ലെങ്കിലും വീണ്ടും പോരാട്ടത്തിനൊരുങ്ങുകയാണ് തായ്‌വാന്‍ ബ്രാന്‍ഡായ അസൂസ്. സെന്‍ഫോണ്‍ മാക്‌സ് സീരിയിസിലെ പുതുതാരം മാക്‌സ് പ്രോ ആണ് പുതിയ തുറുപ്പുചീട്ട്. മുഖവും വിരലടയാളവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിപ്പിക്കാനാകുന്ന മോഡലിന് പുത്തന്‍സങ്കേതികത്തികവിനൊപ്പം കുറഞ്ഞവിലയുമായാണ് അസൂസ് ഒരുകൈ നോക്കാനിറങ്ങുന്നത്. സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസറാണ്. നിലവിലുള്ളവയേക്കാള്‍ 50 ശതമാനം സ്പീഡും അസൂസ് വാഗ്ദാനം ചെയ്യുന്നു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ബാറ്ററിബാക്ക്അപ്, 13 – 5 എം.പി. കാമറ, 15.2 സെന്റിമീറ്റര്‍ 18ഃ9 ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ എന്നിവയുമായാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ  എം1 വിപണിയിലെത്തുന്നത്. 3 ജിബി/ 32 ജിബി റാമിന് 10,999 രൂപയും 4ജിബി/64 ജിബിക്ക് 12,999 രൂപയുമാണ് അടിസ്ഥാനവില. ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്ന് 12 മണിമുതല്‍ ഓര്‍ഡര്‍ ചെയ്യാം.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here