ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന മാരുതി സുസുക്കിയുടെ എസ്യുവിയാണ് ‘ജിമ്‌നി’. ജിമ്‌നിയുടെ വരവ് ഈ പുതുവര്‍ഷത്തില്‍തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കയാണ്. 2021 -ലെ ലോഞ്ചിന് മുന്നോടിയായി ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത സികെഡി കിറ്റുകള്‍ ഇന്ത്യയിലെ ഫാക്ടറിയില്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങിയതായാണ് സൂചന. ഇന്ത്യയില്‍, 5-ഡോര്‍ പതിപ്പാകും കമ്പനി പുറത്തിറക്കുക.

ബോക്‌സി ഡിസൈനിലാണ് മാരുതി സുസുക്കി ജിമ്‌നി അണിഞ്ഞൊരുങ്ങുന്നത്. വിശാലമായ ഗ്രില്‍, മസ്‌കുലര്‍ ബോണറ്റ്, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവയടക്കം ഇതില്‍ ഉള്‍പ്പെടും.അലോയ് വീലുകളാണ് ജിമ്‌നിക്കുള്ളത്. പിന്നില്‍ ടെയില്‍ഗേറ്റില്‍ ഒരു സ്‌പെയര്‍ വീല്‍ ഉണ്ടാകും. പിന്‍വശത്തെ ലൈറ്റുകള്‍ ബമ്പറിലാണ് ഘടിപ്പിക്കുക.ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, മടക്കാവുന്ന പിന്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,ഒന്നിലധികം എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയടക്കമാണ് ജിമ്‌നി എത്തുക. ഏറ്റവും പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഉള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ വിലയുടെ വിശദാംശങ്ങള്‍ ഒന്നുംതന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. മഹീന്ദ്ര താര്‍, ഫോഴ്സ് ഗൂര്‍ഖ തുടങ്ങിയവയാണ് ജിമ്‌നി ലക്ഷ്യമിടുന്ന എതിരാളികള്‍. അതുകൊണ്ടുതന്നെ 10 ലക്ഷം രൂപയ്ക്കുള്ളില്‍ താങ്ങാവുന്ന വിലയാകുമെന്നാണ് സൂചന നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here