ന്യൂഡല്‍ഹി: എല്ലാത്തരം പുതിയ കാറുകള്‍ക്കും ഇരട്ട എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കാറുകളുടെ വില ഉയരുമെന്ന് ഉറപ്പായി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കാര്‍ ഡീലര്‍മാരുടെ സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ പരിശോധനകളില്‍ ഇന്ത്യന്‍നിര്‍മ്മിത വാഹനങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഈ നടപടി കയറ്റുമതിയില്‍ ഗുണം ചെയ്യുമെന്നാണ് ഫഡാ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി അഭിപ്രായപ്പെട്ടത്.

കാറില്‍ യാത്ര ചെയ്യുന്ന പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ അതിന്റെ ഫലമായി കാറുകളുടെ വില തീര്‍ച്ചയായും വര്‍ദ്ധിക്കും. ബിഎസ് 4-7 നിയമം നടപ്പാക്കിയതിനാല്‍ വാഹന വില കുത്തനെ ഉയര്‍ന്നു. ഇരട്ട എയര്‍ബാഗുകള്‍ കൂടി നിര്‍ബന്ധമാക്കുന്നതോടെ വില ഇനിയും ഉയര്‍ത്തേണ്ടിവരും. എന്നാല്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ ചെറിയ നഷ്ടം സഹിച്ചില്ലെങ്കില്‍ വ്യവസായത്തിന് തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധിയുടെ ആഘാതത്തിനിന്നും വാഹനവ്യവസായം പ്രതിസന്ധി തരണം ചെയ്തിട്ടില്ലെന്നും അമിതഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാത്ത സമീപനം കമ്പനികള്‍ സ്വീകരിക്കണമെന്നുമാണ് കാര്‍ ഡീലമാരുടെ സംഘടന ആവശ്യപ്പെടുന്നത്.

ഇരട്ട എയര്‍ബാഗുകള്‍ കൂടി ഘടിപ്പിക്കുമ്പോള്‍ ഒരു കാറിന്റെ വില 5,000-4,000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കം. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ആവശ്യമായ എയര്‍ബാഗുകള്‍ ചേര്‍ത്ത് കാറുകള്‍ വിപണിയിലെത്തിക്കേണ്ടതും കമ്പനികള്‍ക്ക് വെല്ലുവിളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here