നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവ്തക്കരണത്തിന് പൂര്‍ണ്ണമായും പച്ചക്കൊടി കാട്ടിയാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്. സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ് എയര്‍ ഇന്ത്യ. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയുടെ കടബാധ്യത അമ്പത്തെട്ടായിരം കോടിരൂപയാണ്.

നിലവിലുള്ള പ്രവര്‍ത്തനം മുമ്പോട്ടുപോകുന്നതു തന്നെ മുപ്പതിനായിരം കോടിയുടെ സര്‍ക്കാര്‍ പാക്കേജ് നല്‍കിയതുകൊണ്ടുമാത്രമാണ്. അതുകൊണ്ടുതന്നെ വിറ്റഴിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ആദ്യസ്ഥാനം എയര്‍ഇന്ത്യക്കു തന്നെയെന്നുറപ്പാണ്. കഴിഞ്ഞവര്‍ഷം ഓഹരിവിറ്റഴിക്കാന്‍ സര്‍ക്കാര്‍ നടത്തിയശ്രമം പരാജയപ്പെട്ടിരുന്നു. 74 ശതമാനം ഓഹരികള്‍ വില്‍പനയ്ക്കുവയ്ച്ചിട്ടും ആരും വാങ്ങാനെത്തിയിരുന്നില്ല.

ഇതോടെയാണ് ഇത്തവണ വ്യോമയാനരംഗത്ത് 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്ന നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. പുതിയ തീരുമാനത്തിലൂടെ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യ പച്ചപിടിക്കുമോയെന്ന് കണ്ടുതന്നെയറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here