ഗെയിമിംഗ് ആരാധകർക്കിടയിലെ മിന്നും താരമായിരുന്നു പബ്‌ജി ഗെയിം. അതെ സമയം ഹ്രസ്വ വീഡിയോ ആപ്പുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ടിക് ടോക്കിനും. ചൈനീസ് വേരുകളുള്ള ഈ രണ്ട് താരങ്ങളെയും അടുത്തിടെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ദേശീയ സുരക്ഷയ്‍ക്ക് ഭീഷണിയാകുന്ന രീതിയിൽ വ്യക്തികളുടെ വിവരങ്ങൾ ചോരുന്നുണ്ട് എന്ന സംശയത്തെ തുടർന്നാണ് നിരോധനം. കഴിഞ്ഞ ദിവസം പബ്‌ജി ഇന്ത്യയിൽ തിരിച്ചു വരവ് പ്രഖ്യാപിച്ചിരുന്നു. പുതിയ റിപോർട്ടുകൾ അനുസരിച്ച് ടിക് ടോക്കും ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്.

ഡാറ്റാ സ്വകാര്യതയും കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ആവശ്യകതകളും പാലിക്കാൻ കമ്പനി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഇത് നല്ലൊരു ഫലമുണ്ടാക്കും’ എന്നും ടിക് ടോക് ഇന്ത്യ മേധാവി നിഖിൽ ഗാന്ധി ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.

യുസി ബ്രൌസർ, വീചാറ്റ് ഉൾപ്പെടെ 58-ഓളം അപ്ലിക്കേഷനുകൾ ആണ് ജൂണിൽ സർക്കാർ നിരോധിച്ചത്. പിന്നീട് രണ്ടാം ഘട്ടത്തിൽ പബ്‌ജി അടക്കം ചൈനീസ് ബന്ധമുള്ള ഏതാനും ആപ്പുകൾക്ക് കൂടെ കത്രികപ്പൂട്ട് വീണു.

LEAVE A REPLY

Please enter your comment!
Please enter your name here