ചൂടാക്കുമ്പോള്‍ പതഞ്ഞു കയറും, വിപണി നിറഞ്ഞ ‘മായാവി’ വെളിച്ചെണ്ണകള്‍ക്കെതിരെ നടപടി; 45 ബ്രാന്‍ഡുകള്‍ നിരോധിച്ചു

0

തിരുവനന്തപുരം: കേരളത്തിലെ വിപണിയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ വീണ്ടും നിറഞ്ഞു. ചൂടാക്കുമ്പോള്‍ പതഞ്ഞുകയറുന്ന വെളിച്ചെണ്ണകളെല്ലാംതന്നെ ഇത്തരം ‘മായാവി’കളാണെന്ന് ഉറപ്പിക്കാം. ഇത്തരം പരാതികളേറിയതോടെയാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ രാജമാണിക്യം സംസ്ഥാനമൊട്ടുക്കും പരിശോധന നടത്തിയത്. പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് വിപണിയിലെ മായാവി വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ നിറസാന്നിധ്യം കണ്ടെത്തിയത്. നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 45 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

മായം കലര്‍ന്നതായി കണ്ടെത്തിയ ബ്രാന്‍ഡുകള്‍:

കേര പ്യുവര്‍ഗോള്‍ഡ്, കേര സുപ്രീം നാച്യുറല്‍, കേരള്‍, കേര സമ്പൂര്‍ണ്ണം, കേര ചോയ്‌സ്, കേരനാളികേര വെളിച്ചെണ്ണ ഗോള്‍ഡ്, കേരം വാലി, കേരാ നട്‌സ്, കേരള രുചി, കോക്കനട്ട് ടേസ്റ്റി, കേരാമൃതം, കേര കൂള്‍, കേരാകുക്ക്, കേരഫൈന്‍, കോക്കോ മേന്മ, കേര നൈസ്, കേരളാ റിച്ച്, കേരമാതാ, കേരനന്മ, കേരളീയനാട്, ഫേമസ്, കാവേരി ബ്രാന്‍ഡ്, ഗ്രാന്‍ഡ് കോക്കോ, ഓറഞ്ച്, മലബാര്‍ സുപ്രീം, ആഗ്രോ, എന്‍.കെ. ജനശ്രീ, ഗ്രാന്റ് കുറ്റ്യാടി, കുക്ക്‌സ് പ്രൈഡ്, മലബാര്‍ ഡ്രോപ്‌സ്, അന്നപൂര്‍ണ്ണ നാടന്‍ വെളിച്ചെണ്ണ, വെണ്‍മ പ്യുവര്‍, കേസരി, മലബാര്‍ കുറ്റ്യാടി, കെ.എം. സ്‌പെഷ്യല്‍, ഹരിതഗിരി, എസ്.കെ. എന്‍സ് ഡ്രോപ് ഓഫ് നാച്വര്‍ ആയുഷ്, ശ്രീകീര്‍ത്തി, കെല്‍ദ, വിസ്മയ, എ.എസ്. കോക്കനട്ട് ഓയില്‍, പി.വി.എസ്.തൃപ്തി പ്യുവര്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here