മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ ടെലികോം കമ്പനിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായത് പൊതുമേഖലയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിറ്റുമാത്രം. 2019-ല്‍ വരിക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയത് ബി.എസ്.എന്‍.എല്ലും
ജിയോയും മാത്രമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിയോ 2019 -ല്‍ 90.9 ദശലക്ഷം പുതിയ ഉപഭോക്താക്കളെ ചേര്‍ത്തു. ഡിസംബര്‍ അവസാനത്തോടെ ഇത് 371.1 ദശലക്ഷമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ബി.എസ്.എന്‍.എല്ലിനൊഴികെ മറ്റെല്ലാ സ്വകാര്യ കമ്പനികള്‍ക്കും നില മെച്ചപ്പെടുത്താനായില്ല. വോഡഫോണ്‍ – ഐഡിയ ലിമിറ്റഡിനാണ് ഏറ്റവും കൂടുതല്‍ വരിക്കാരെ നഷ്ടപ്പെട്ടത്. ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡും ഭാരതി എയര്‍ടെല്‍ ലിമിറ്റഡുമാണ് തൊട്ടുപിന്നില്‍. എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം 3.7 ശതമാനം ഇടിഞ്ഞ് 331.6 മില്യണായി കുറവ് രേഖപ്പെടുത്തി.
4 ജി സേവനങ്ങള്‍ മാത്രം നല്കുന്ന റിലയന്‍സ് ജിയോയില്‍ 2019 ഡിസംബര്‍ വരെ 41 ശതമാനം ഗ്രാമീണ വരിക്കാരുണ്ടായിരുന്നു. എന്നാല്‍ വയര്‍ലെസ് ഉപഭോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്ലിന് മുന്നേറ്റമുണ്ടായി. ഓഗസ്റ്റില്‍ എയര്‍ടെല്‍ 2.9 മില്യണ്‍ ഉപഭോക്താക്കളെ ചേര്‍ത്തു. ജിയോ 1.9 മില്യണ്‍ വരിക്കാരെ മാത്രമാണ് ലഭിച്ചത്.
2019 ല്‍ ഏറ്റവും കൂടുതല്‍ വയര്‍ലെസ് ഉപഭോക്താക്കളെ വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടമായതായും ട്രായിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.