ഡല്‍ഹി: ജി.എസ്.ടി. ഘടനയില്‍ സമ്പൂര്‍ണ്ണമായ അഴിച്ചുപണി വേണമെന്ന് കേന്ദ്ര റവന്യൂമന്ത്രി ഹസ്മുഖ് ആധിയ. ചെറുകിട ഇടത്തരം വ്യാപാരികള്‍ക്കുള്ള നികുതിഭാരം കുറയ്ക്കാന്‍ നിരക്കുകളില്‍ സമ്പൂര്‍ണ്ണമായ അഴിച്ചുപണി വേണം. പന്ത്രണ്ടിലേറെ നികുതികളുടെ ഏകീകൃതരൂപമായ ജി.എസ്.ടി. സാധാരണ നിലയിലാക്കാന്‍ ഒരു വര്‍ഷമെങ്കിലും സമയമെടുക്കുമെന്ന് അദ്ദേഹം പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. നൂറോളം കച്ചവട സാധനങ്ങളുടെ നിരക്ക് പുന:ക്രമീകരിക്കുകയും കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here