രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ട്വന്റി 20 യെ എല്ലാവരും മാതൃകയാക്കണമെന്ന് ടി.എന്‍. പ്രതാപന്. താനടക്കമുള്ള പൊതുപ്രവര്‍ത്തകരായ എല്ലാവരും പ്രാദേശികമായി തന്നെ ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചാനല്‍ച്ചര്‍ച്ചയില്‍ പറഞ്ഞു. ട്വന്റി 20 ആവിഷ്കരിച്ച പദ്ധതികള്‍പോലും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്കരയില്‍ പ്രതിപക്ഷമില്ലാതെ ട്വന്റി 20 വിജയത്തിലെത്തിയതിനു പിന്നാലെയാണ് ടി.എന്‍. പ്രതാപന്റെ പ്രതികരണം.
