ചെന്നൈ: തമിഴ് ടെലിവിഷന്‍ താരവും ജനപ്രിയ നടിയുമായ വി.ജെ. ചിത്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെയാണ് സംഭവം. നസറെത്പേട്ടായിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് തൂങ്ങിമരിച്ച നിലയില്‍ നടിയെ കണ്ടെത്തിയത്. ഇവിപി ഫിലിം സിറ്റിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയെത്തിയതായി പറയപ്പെടുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ തന്റെ പ്രതിശ്രുത വരന് ബിസിനസുകാരനായ ഹേമന്തിനൊപ്പം താമസിക്കുകയായിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം താന്‍ കുളിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ ചിത്ര പുറത്തിറങ്ങിയില്ല. ഏറെനേരം കഴിഞ്ഞതോടെ ഹോട്ടല്‍ ജീവനക്കാരെ വിളിച്ചതായും ഹേമന്ത് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോള്‍, ചിത്രയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നൂശവന്നാണ് േഹമന്ത് പറയുന്നത്.
വി.ജെ. ചിത്ര വിവിധ ടിവി ചാനലുകളില്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത്തെട്ടു വയസുമാത്രമായിരുന്നു പ്രായം. പാണ്ഡ്യന് സ്റ്റോര്‍സ് സീരിയലിലെ മുല്ലായി എന്ന കഥാപാത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ നടിയായിരുന്നു ചിത്ര.