മാധ്യമങ്ങളുടെ ആഘോഷം

0
13

പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുണ്ടായ തീപിടുത്തം ദൃശ്യമാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച രീതിക്കെതിരെ വ്യാപക പ്രതിഷേധം. അമ്പലത്തിനു തീപിടിച്ചു എന്ന മട്ടിലാണ് മിക്ക ചാനലുകളും വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. സെന്‍സേഷണലിസത്തിന്റെ ഏറ്റവും വൃത്തികെട്ട ഉദാഹരണമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

ക്ഷേത്രത്തിന്റെ പ്രധാനകവാടത്തിനു സമീപം തീര്‍ത്ഥപാദ മണ്ഡപത്തോടു ചേര്‍ന്നുള്ള പ്രദര്‍ശന നഗരയിലെ ഷെഡിനാണ് സത്യത്തില്‍ തീപിടിച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു പറയപ്പെടുന്നു. ജില്ലാ ഫാം ടൂള്‍സ് സഹകരണ സംഘത്തിന്റെ കരകൗശല പ്രദര്‍ശനവും വില്പന മേളയും നടന്നുവരികയായിരുന്നു.

എന്നാല്‍ ലക്ഷക്കണക്കിനു കോടി രൂപയുടെ സ്വത്ത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ തീപിടുത്തത്തെ വന്‍ സംഭവമാക്കി മാറ്റുകയായിരുന്നു ചാനലുകള്‍. വാര്‍ത്ത കാണുന്നവര്‍ ക്ഷേത്രം കത്തിയമര്‍ന്നു എന്ന നിഗമനത്തിലെത്തിക്കാനായിരുന്നു ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ വെപ്രാളം. അതേസമയം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ചെറുതെങ്കിലും സംഭവമെന്നതില്‍ തര്‍ക്കമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here