കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന് ബി.ജെ.പി സഖ്യം: കോടിയേരി

0
31

തിരുവനന്തപുരം: മുന്നണിക്ക് പുറത്ത് നീക്കുപോക്കുണ്ടാക്കുമെന്ന യു.ഡി.എഫ് കണ്‍വീനറുടെ പ്രഖ്യാപനം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായി നീക്കുപോക്കുണ്ടാക്കുമെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പ്രസ്താവിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ ഒരു കാലത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കി പരീക്ഷിച്ച ബി.ജെ.പി സഖ്യം ആവര്‍ത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. ഇതിനുള്ള പശ്ചാത്തലം ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറേ കാലമായി സംസ്ഥാനത്ത് ബി.ജെ.പിയും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here