കൊല്ലം: കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മുക്ത കേരളം സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് ഇന്ത്യയില്‍ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെങ്കില്‍ കമ്യൂണിസം ആഗോളതലത്തില്‍ അവസാനിച്ചു കഴിഞ്ഞു. കൊല്ലം പീരങ്കി മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഇത് അഞ്ചാം തവണയാണ് അമിത്ഷാ കേരളത്തില്‍ എത്തുന്നത്. ചടങ്ങില്‍ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടതുപക്ഷത്തെയാണ് കടന്നാക്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here