പകുതി സംസ്‌കരിച്ച മൃതദേഹം കക്കൂസ് മുറില്‍: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

0
27

കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനം പൊതു ശ്മശാനത്തില്‍ പകുതി സംസ്‌കരിച്ച മൃതദേഹം കക്കൂസ് മുറിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

കരിമുകള്‍ പള്ളിമുകള്‍ കളപ്പുരയ്ക്കല്‍ കെ.എ. ശശിധരന്റെ മൃതദേഹമാണ് മറ്റൊരു മൃതദേഹം സംസ്‌കരിക്കുന്നതിനുവേണ്ടി ജീവനക്കാര്‍ വെള്ളമൊഴിച്ച് തീ കെടുത്തി ചാക്കില്‍ കെട്ടി കക്കൂസ് മുറിയില്‍ തള്ളിയത്. സംഭവത്തില്‍ ശ്മശാനം ജീവനക്കാരായ ഉദയംപേരൂര്‍ സ്വദേശി വാസു, തൃപ്പൂണിത്തുറ സ്വദേശി വി.എല്‍. മണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here