വിഷു ഫലം 2018: പ്രജകള്‍ക്ക് രോഗപീഡ, ഭരണകര്‍ത്താക്കള്‍ തമ്മില്‍ കലഹം

0

1193 മേടം 1 മുതല്‍ ഒരു വര്‍ഷക്കാലം

പലവിധ നാശങ്ങളും തടസങ്ങളും ജനങ്ങള്‍ക്ക് അനാരോഗ്യ അവസ്ഥകളും പുണ്യകര്‍മ്മ ക്ഷയവും ധനനാശവും തസ്‌കര ഭയവുമാകും. സുഖഹാനി, പ്രജകള്‍ക്ക് രോഗപീഡ, ഭരണകര്‍ത്താക്കള്‍ തമ്മില്‍ കലഹം, ലോകത്തില്‍ പൊതുവേ അഗ്നിഭയവും അപകടങ്ങളും ഇടിമിന്നലുകളും അതു നിമിത്തമുള്ള ആപത്തുകളും ഫലം. കാറ്റും മഴയും കുറഞ്ഞിരിക്കും.
ആദ്യഘട്ടം വര്‍ഷക്കുറവും ഒടുവില്‍ വര്‍ഷ ഗുണവും വിപത്തുകളും സസ്യനാശവും ഫലമാകും.

പൂരുട്ടാതി, ഉതൃട്ടാതി രേവതി-ആദിശൂലം: ധനനാശം, രോഗ ആപത്തുകളും അമിത ചെലവും ഫലം.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിക- ആദിശത്കം: സര്‍വാഭീഷ്ട സിദ്ധിയും, സല്‍കീര്‍ത്തിയും ഫലം.

പുണര്‍തം, പൂയം, ആയില്യം- മധ്യശൂലം: അപമാനം, സ്വജന വിരോധം, മനക്ലേശം, ബന്ധുനാശം ഫലം.

മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി- മധ്യശൂലം: സ്ഥാനമാനങ്ങളും, ജനപ്രീതിയും മറ്റു ഗുണങ്ങളും ഫലം.

വിശാഖം, അനിഴം, കേട്ട – അന്ത്യശൂലം: ആയുധത്താലും നാല്‍ക്കാലികളാലും പക്ഷികളാലും ആപത്തുണ്ടാകും. ദേഹത്തില്‍ മുറിവോ രോഗാപത്തുകളോ ഉണ്ടാകാം.

മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം-അന്ത്യശൂലം: ജനനേതൃത്വവും മേലധികാരികളുടെ പ്രീതിയും അധികാര പ്രാപ്തിയും ഫലമാകും.

ദേവതാ ഫലം:

അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം, വിശാഖം, മൂലം, തിരുവോണം, പൂരുട്ടാതി:(ദേവത- ശിവന്‍) മനോദു:ഖവും കുടുംബ സുഖഹാനിയും ഫലം.

ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉതൃട്ടാതി: (ദേവത- ബ്രഹ്മാവ്) ഗുണദോഷസമ്മിശ്ര ഫലം.

കാര്‍ത്തിക, തിരുവാതിര, ആയില്ല്യം, ഉത്രം, ചോതി, കേട്ട, ഉത്രാടം, ചതയം, രേവതി: (ദേവത- വിഷ്ണു) ബ്രാഹ്മണപ്രസാദാതി ഗുണം ഫലം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here