രുദ്രാക്ഷം പവിത്രമായ ഒരു വസ്തുവായി ഹിന്ദുക്കള്‍ കരുതുന്നു. ‘ശിവന്റെയോ രുദ്രന്റെയോ കണ്ണുകള്‍’ എന്ന് രുദ്രാക്ഷത്തെ വിളിക്കുന്നു. അതിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. പുരാണങ്ങള്‍ അനുസരിച്ച്, ശിവന്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഏകാഗ്രമായ തപസിലായിരുന്നു. ഒരു ദിവസം, ധ്യാനിച്ച ശേഷം, അജ്ഞതയുടെ ഇരുട്ടില്‍ കുടുങ്ങിയ ഒരാളെ അദ്ദേഹം കണ്ടു. അയാളുടെ കണ്ണുകളില്‍ നിന്ന് ഏതാനും തുള്ളി കണ്ണുനീര്‍ ഒഴുകി നിലത്തു വീണതാണ് രുദ്രാക്ഷ വൃക്ഷം പിറന്നതായാണ് ഐതീഹ്യം.

ത്രിപുരസുരയുമായുള്ള യുദ്ധത്തില്‍ ശിവന്‍ തളര്‍ന്നുപോയതായും ശരീരത്തില്‍ നിന്ന് വിയര്‍പ്പ് ഒഴുകിയ വിയര്‍പ്പില്‍നിന്നാണ് രുദ്രാക്ഷ വൃക്ഷം പിറന്നതെന്നും പത്മപുരാണത്തില്‍ പറയുന്നു. സസ്യശാസ്ത്രമനുസരിച്ച്, ഇത് ‘ഇല്യോകാര്‍പസ്’ എന്ന ഇനത്തിന്റെ വൃക്ഷമാണ്. നേപ്പാള്‍, ഇന്ത്യ, ഇന്തോനേഷ്യ, സോളമന്‍ ദ്വീപുകള്‍, ഹവായ്, മരിയാന ദ്വീപ്, ഗ്വാം, റോട്ട, പപ്പുവ ന്യൂ ഗ്വിനിയ എന്നിവിടങ്ങളില്‍ ഇത് കാണപ്പെടുന്നു. ഒരു നിത്യഹരിത വൃക്ഷമാണ് രുദ്രാക്ഷ. പൂക്കള്‍ക്ക് വെളുത്ത നിറമുണ്ട്. പഴത്തിന്റെ നിറം വിവിധഘട്ടങ്ങളില്‍ വ്യത്യാസപ്പെടുന്നു. ഫലം ആദ്യം പച്ച, പിന്നെ പര്‍പ്പിള്‍, ഒടുവില്‍ നീല. ഈ പഴം കുയിലുകള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. രുദ്രാക്ഷ വിത്തുകള്‍ പലയിടത്തും എത്തിക്കുന്നതും കുയിലുകള്‍ തന്നെ.

മനുഷ്യ മസ്തിഷ്‌കം പോലെയാണ് രുദ്രാക്ഷ വിത്തുകള്‍ കാണപ്പെടുന്നത്.
ഇവയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഇത് ഹൃദ്രോഗങ്ങള്‍, മാനസികരോഗങ്ങള്‍, വിഷാദം, മസ്തിഷ്‌ക വൈകല്യങ്ങള്‍ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി പറയപ്പെടുന്നു. ഏകാഗ്രത നല്‍കുന്നതിനാലാണ് ധ്യാനസമയത്ത് രുദ്രാക്ഷ മാലകള്‍ക്ക് പ്രാധാന്യം കൈവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here