മേടക്കൂറുകാര്‍ക്ക് പലതിലും നഷ്ടം വരാം, കര്‍ക്കടകക്കൂറുകാര്‍ വാഹനാപകടങ്ങളില്‍ പെടാതെ സൂക്ഷിക്കണം

0

കൂറു ഫലം 1193 മിഥുനം ഒന്നു മുതല്‍ 31 വരെ (2018 ജൂണ്‍ 15 മുതല്‍ ജൂലൈ 16 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ബുദ്ധിക്കും വാക്കിനും നിപുണത, യാത്രാക്ലേശം, സ്വന്തം നിയന്ത്രണത്തിലുള്ള പലതിലും നഷ്ടം വരാം. വ്യവഹാരങ്ങള്‍ വരാതെ സൂക്ഷിക്കണം. സ്ഥാനമാനം, ശത്രുദുര്‍ബലമാകും, ജൂണ്‍ 25,26 ചന്ദ്രാഷ്ടമം

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2):ആദ്ധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധകൂടും. ഭൂമി തര്‍ക്കക്കാര്‍ക്ക് വ്യവഹാരത്തിനു സാധ്യത. ആരോഗ്യം ഗുണപ്രദമാകില്ല. വിദേശയാത്രികള്‍ക്ക് ഫലസിദ്ധി. നേത്രരോഗം. ധനനഷ്ടം. വഞ്ചനയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 28,29 ചന്ദ്രാഷ്ടമം

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): വിഭവനാശം. അമിതസഞ്ചാരം. ആരോഗ്യഹാനി, മുഖ ദന്തരോഗങ്ങള്‍, കര്‍മ്മങ്ങളില്‍ സല്‍കീര്‍ത്തി വര്‍ദ്ധിക്കും. സുഹൃത്തുക്കള്‍ അനുകൂലം. സഹോദര കലഹങ്ങള്‍ക്കുമിടയുണ്ട്. ജൂണ്‍ 30, ജൂലൈ 1, 2 ചന്ദ്രാഷ്ടമി

കര്‍ക്കടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്ല്യം): വ്യാപാരനഷ്ടം, ധനനഷ്ടം, വാഹനാപകടങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം. പരപ്രേരണകളില്‍ വിഷമതകളുണ്ടാകും. ഉദര നേത്രരോഗം. കുടുംബാസ്വസ്ഥതയ്ക്കും സാധ്യത. ജൂലൈ 2,3,4 ചന്ദ്രാഷ്ടമം

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): വാതകോപം, സന്താനസംബന്ധമായ ധനവ്യയം. വ്യാപാരങ്ങളിലും മറ്റും ഫലപ്രാപ്തി, ഉന്നതരുടെ പ്രീതി, പുതിയ സുഹൃത്ത് ബന്ധം സിദ്ധിക്കും. ജൂലൈ 5,6 ചന്ദ്രാഷ്ടമം

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): കാര്യജയം, പ്രവര്‍ത്തിഗുണം, സഞ്ചാരക്ലേശ വര്‍ദ്ധന. അംഗീകാര രേഖകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ചില കഠിനമായ തീരുമാനങ്ങള്‍ക്ക് സാധ്യത. സംഘര്‍ഷ രംഗങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം. ജൂലൈ 7,8 ചന്ദ്രാഷ്ടമം

തുലാക്കൂറ്( ചിത്തിര 1/2, ചോതി, വിശാഖം 3/4): പലവിധ ധനനാശം, സ്വജനങ്ങളോട് കലഹം, സ്വസ്ഥതക്കുറവ്, ഔദ്യോഗിക പരമായ വിദേശയാത്രയ്ക്ക് സാധ്യത. ജൂലൈ 9,10, 11 ചന്ദ്രാഷ്ടമം.

വിശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, കേട്ട): രോഗാരിഷ്ടം, സര്‍ക്കാര്‍ മുഖാന്തിരം നടക്കേണ്ട കാര്യങ്ങള്‍ക്കു പ്രതിബന്ധം. ജീവിത പങ്കാളിയുടെ അനാരോഗ്യാവസ്ഥയാല്‍ കുടുംബാസ്വസ്ഥത. തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങള്‍ക്ക് വിരാമം. പരപ്രേരണ കരുതണം. ജൂലൈ 11, 12,13 ചന്ദ്രാഷ്ടമം.

ധനക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : ഉദരപീഡ, സഞ്ചാക്ലേശം, ആദ്ധ്യാത്മികാചാര്യ ദര്‍ശനാവസരം, തൊഴില്‍ പരിശ്രമങ്ങളില്‍ ഫലസിദ്ധി, ജൂണ്‍ 16, 17 ജൂലൈ 13,14, 15 ചന്ദ്രാഷ്ടമം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): കാര്യവിഘാതം, രോഗാരിഷ്ടം, ശത്രുശല്യം, അര്‍ത്ഥനാശം, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകല്‍ച്ച, മൂത്രാശയരോഗത്തെയും ഉദരരോഗത്തെയും കരുതണം. സ്ഥാനാര്‍ത്ഥ ലാഭം പ്രതീക്ഷിക്കാം. ജൂണ്‍ 18,19 ജൂലൈ 14, 15 ചന്ദ്രാഷ്ടമം

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പൂരുട്ടാതി 3/4): ധനഗുണം, കര്‍മ്മനിപുണത, എഴുത്തുപരീക്ഷകളില്‍ വിജയം. ഉദ്യോഗ സംബന്ധമായും മറ്റും ഗുണാനുഭവങ്ങള്‍ വൈകാനാണ് സാധ്യത. വ്യവഹാരങ്ങള്‍ കുടുംബപരമായവ പ്രതികൂലമാകും. ജൂണ്‍ 20, 21, 22 ചന്ദ്രാഷ്ടമം

മീനക്കൂറ് ( പൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി): രോഗാരിഷ്ടം, ദു:ഖം, സഞ്ചാരംകൊണ്ടു ഗുണമില്ലായ്മയും കാര്യവിഘ്‌നങ്ങളും. പലകാര്യങ്ങളാലും ഉള്‍ഭയം. ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം ലഭിക്കും.ജൂണ്‍ 23, 24 ചന്ദ്രാഷ്ടമം


Loading...

LEAVE A REPLY

Please enter your comment!
Please enter your name here