കര്‍ക്കടകക്കുറുകാര്‍ക്ക് സാമ്പത്തികം മോശമാകില്ല, തുലാക്കൂറുകാര്‍ ഉദരവ്യാധികള്‍ ശ്രദ്ധിക്കണം

0

കൂറു ഫലം 1193 കര്‍ക്കടകം ഒന്നു മുതല്‍ 31 വരെ (2018 ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16  വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ശത്രുക്കളും അസൂയാലുക്കളും ഉപദ്രവകാരികളാകുമെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ എല്ലായിടങ്ങളിലും രക്ഷ. സുഖഭോഗവിഘാതം. ജൂലൈ 22, 23, 24 ഓഗസ്റ്റ് 1, 2, 3, 14, 15 പ്രതികൂല ദിനങ്ങള്‍.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2): ഭൂമിസംബന്ധമായ ഇടപാടുകള്‍ക്ക് കരാര്‍ സാധ്യത. സ്ഥാനമാനാര്‍ത്ഥലാഭം. ആരോഗ്യം ഗുണപ്രദം. ശത്രുദുര്‍ബലത. ജൂലൈ 21, 25, 26, ഓഗസ്റ്റ് 4,5 പ്രതികൂല ദിനങ്ങള്‍.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): അര്‍ഹമായ കുടുംബ ബന്ധങ്ങള്‍ അനുഭവ സാധ്യം. ദാമ്പത്യ വ്യവഹാരങ്ങളില്‍ വേര്‍പാടിനു സാധ്യത. ശത്രുക്കളെ നിഷ്പ്രഭരാക്കാന്‍ ഉന്നതസ്വാധീനം. ദ്രവ്യനാശം. നേത്രരോഗം. വഞ്ചിക്കപ്പെടാന്‍ സാധ്യത. ജൂലൈ 22, 23, 24, 27, 28, 29 ഓഗസ്റ്റ് 6, 7 പ്രതികൂല ദിനങ്ങള്‍.

കര്‍ക്കടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്ല്യം): മനോഭീതി, കുടംബത്തില്‍ അസ്വാരസ്യത, പുതിയ ബിസിനസില്‍ ആഗ്രഹനിവര്‍ത്തി. സാമ്പത്തികം മോശമാകില്ല. സഞ്ചാരക്ഷീണം വര്‍ദ്ധിക്കും. ജൂലൈ 25,26, 30,31 ഓഗസ്റ്റ് 8, 9, 10 പ്രതികൂലം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): കുടുംബവ്യവഹാരങ്ങള്‍ അനുഗ്രഹീതം. ഭൂമിയിടപാടുകള്‍ വിഷമത്തിലാകും. ധനനഷ്ടത്തിനു സാധ്യത. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2, 3, 10,11 പ്രതികൂലം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): പുതിയ ബന്ധങ്ങളില്‍ കൂടി സന്തോഷാവസ്ഥ. പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിനുള്ള സഹായം. സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ ലഭിക്കും. ആരോഗ്യം മെച്ചം. വ്യാപാരത്തില്‍ ലാഭം. ജൂലൈ 29, 30 ഓഗസ്റ്റ് 4, 5, 12, 13 പ്രതികൂലം.

തുലാക്കൂറ്( ചിത്തിര 1/2, ചോതി, വിശാഖം 3/4): സ്വകര്‍മ്മ വിജയം. ഹൃദയ- ഉദര വ്യാധികള്‍ ശ്രദ്ധിക്കണം. അപ്രതീക്ഷിത വ്യവഹാരങ്ങളുണ്ടാകാം. ജൂലൈ 18, 19 ഓഗസ്റ്റ് 1, 2, 3, 6, 7 പ്രതികൂലം.

വിശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, കേട്ട): സ്വസ്ഥതകുറവുണ്ടാകും. ആപത്തുകളില്‍ ശ്രദ്ധവേണം. സഞ്ചാര ക്ലേശം വര്‍ദ്ധിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സാദ്ധ്യം. ഓഗസ്റ്റ് 4,5, 8, 9 14, 15 പ്രതികൂല ദിനങ്ങള്‍.

ധനക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : ഉന്നത ഇടപാടുകളില്‍ ഭയം. ആരോഗ്യകുറവ്, അവിവേക ചിന്തകള്‍ ഒഴിവാക്കണം. വിജ്ഞാനപ്രദമായ ആത്മസംതൃപ്തിക്ക് അവസരം. ജൂലൈ22, 23, 24 ഓഗസ്റ്റ് 6,7, 10, 11 പ്രതികൂലം

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ഉദരരോഗം, സ്ത്രീവിമുഖത, കുടുംബ സ്വത്തുക്കളില്‍ വിഹിതമാഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യം. തടയപ്പെട്ടിരുന്ന സാമ്പത്തികങ്ങള്‍ ലഭിക്കാവുന്നതാണ്. ജൂലൈ 25, 26 ഓഗസ്റ്റ് 6,7, 12, 13 പ്രതികൂലം.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പൂരുട്ടാതി 3/4): യാത്രാക്ലേശത്താല്‍ ദുരിതസാധ്യത. ഭൂമി ഇടപാടുകളില്‍ ധനലാഭം. മാനസികോല്ലാസപരമായ യാത്രയ്ക്കു സാധ്യത. ജൂലൈ 28, 29 ഓഗസ്റ്റ് 10, 11, 14, 15 പ്രതികൂലദിനം.

മീനക്കൂറ് ( പൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി): ശത്രുക്കളെ കരുതണം. ഉദരരോഗം രൂക്ഷമാകും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകാണിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങും. ഉദ്യോഗസ്ഥര്‍ക്കു മെച്ചപ്പെട്ട താമസ സൗകര്യം ലഭിക്കും. ജൂലൈ 20, 21 ഓഗസ്റ്റ് 12, 13, 16 പ്രതികൂലം.

 

 

 

 

 

 

 

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here