ഇടവം നിങ്ങള്‍ക്ക് ഏങ്ങനെ ?

0

കൂറു ഫലം 1193 ഇടവം ഒന്നു മുതല്‍ 31 വരെ (2018 മേയ 15 മുതല്‍ ജൂണ്‍ 14 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ബുദ്ധിക്കും വാക്കിനും നിപുണത, മാന്യത, അന്യസ്ഥാനലബ്ധി. കുടുംബ സന്തോഷം. മന:ക്ലേശം, ദ്രവ്യനാശം, സ്വകര്‍മ്മപുഷ്ടിക്കുറവ്, ശത്രുവര്‍ദ്ധന. മേയ് 29,30 തീയതികള്‍ പ്രതികൂലം (ശുഭകാര്യവര്‍ജ്യം)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2): മൂത്രാശയരോഗമുള്ളവര്‍ സൂക്ഷിക്കണം. വാഹനയാത്രകളില്‍ ശ്രദ്ധവേണം. തൊഴില്‍ രംഗം സ്വസ്ഥമാകില്ല. ധനസ്ഥിതിയും ഗുണമാകില്ല. സുഖസാധനങ്ങള്‍ പലതുമുണ്ടായിരുന്നാലും സുഖഹാനിയും കാര്യവിഘാതവും പലവിധ പ്രയാസങ്ങളും അര്‍ത്ഥനാശവും ഫലമാകും. മേയ് 31, ജൂണ്‍ 1,2 പ്രതികൂലം

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ആരോഗ്യസ്ഥിതി മെച്ചം. തൊഴിലില്‍ സമ്പല്‍നേട്ടം പ്രതീക്ഷിക്കാം. വ്യവഹാരം വിജയപ്രദമാകും. എന്നാല്‍ മനസ്വസ്ഥതകുറയും. ജൂണ്‍ 3, 4 തീയതികള്‍ പ്രതികൂലം

കര്‍ക്കടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്ല്യം): ആശങ്കയോടു കൂടിയ രോഗാവസ്ഥ മാറും. ഭൂമി സംബന്ധമായ ഇടപാടുകളില്‍ നേട്ടം. ഉദര രോഗവും നേത്രരോഗവും കരുതണം. ജൂണ്‍ 5,6, 7 തീയതികള്‍ പ്രതികൂലം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): സന്തോഷാനുഭവങ്ങളുണ്ടാകും. ദൂര യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യം. സുഹൃദ് സഹായം ലഭിക്കും. ഉദര രോഗങ്ങള്‍ക്കു സാധ്യത. ജൂണ്‍ 7,8, 9 പ്രതികൂലം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): രോഗാശങ്കകളില്‍ സമാധാനം. തൊഴില്‍ രംഗത്തുമാറ്റം വരാം, പുതിയ അറിവിന് അവസരം. കാര്യദോഷങ്ങള്‍ അകപ്പെടും. ജൂണ്‍ 10, 11 പ്രതികൂലം.

തുലാക്കൂറ്( ചിത്തിര 1/2, ചോതി, വിശാഖം 3/4): മാനസികാസ്വസ്ഥത, പുതിയ സുഹൃദ്ബന്ധം അനുകൂലമാകും. വിവാഹ ആലോചനകള്‍ക്ക് അവസരം. ഔദ്യോഗികപരമായ യാത്രയ്ക്കു സാധ്യത. ധനനാശത്തിനു സാധ്യത, ബുദ്ധി ജാള്യത. ജൂലൈ 9,10,11 പ്രതികൂലം

വിശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, കേട്ട): ആരോഗ്യം ഗുണകരമല്ല, തൊഴില്‍ മാറ്റം വന്നേക്കാം, വിവാഹാഗ്രഹം സാധിച്ചു കിട്ടും. സാമ്പത്തിക നില സമ്മിശ്രം, അസഹ്യദു:ഖം, പാഴ്‌ചെലവ്, പലവിധ നാശം.

ധനക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : ആരോഗ്യപരമായി നല്ലതല്ല. പ്രവര്‍ത്തനരംഗത്തു ധനനഷ്ടം, സമയനഷ്ടം. പിതൃതുല്യരുടെ വേര്‍പാടില്‍ വിഷമിക്കാം. അധിക ഭയം, കാര്യതടസ്സം, ശത്രുവര്‍ദ്ധന. മേയ് 20, 21 പ്രതികൂലം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ആരോഗ്യം മോശമാകും, ഹൃദ്രോഗികള്‍ സൂക്ഷിക്കണം. കലാരംഗങ്ങളിലുള്ളവര്‍ക്ക് വിശേഷാല്‍ അംഗീകാരം. മേയ് 22, 23 പ്രതികൂലം.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പൂരുട്ടാതി 3/4): ലാഭകരമെന്ന് തോന്നിക്കുന്ന പ്രവര്‍ത്തനങ്ങളും വിപരീതമായി ഭവിക്കും. അന്യസ്വത്തുക്കള്‍ അനുഭവിക്കാന്‍ ഇടവരുന്നതാണ്. ഉറ്റവരുടെ സാമിപ്യത്താല്‍ ആപത്തുകള്‍ മാറ്റികിട്ടും. അര്‍ത്ഥനാശം, നേത്രരോഗം. മേയ് 24, 25 പ്രതികൂലം.

മീനക്കൂറ് ( പൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി): ചികിത്സാവശ്യങ്ങള്‍ വന്നേയ്ക്കും. ബന്ധുക്കള്‍ക്കാപത്തുകള്‍, ഔദ്യോഗിക രംഗങ്ങളില്‍ പ്രതിസന്ധികള്‍ വന്നേയ്ക്കും. സാമ്പത്തിക നില സമ്മിശ്രം. മേയ് 26, 27, 28 പ്രതികൂലം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here