മേടക്കൂറുകാര്‍ക്ക് ശത്രുക്കള്‍ വര്‍ദ്ധിക്കും, കന്നികൂറുകാര്‍ക്ക് വേണ്ടപ്പെട്ടവരുടെ വേര്‍പാടില്‍ വിഷമിക്കേണ്ടിവരും, ധനക്കൂറുകാര്‍ക്ക് ബന്ധുജന സമ്മര്‍ദ്ദം ഫലം

0

കൂറു ഫലം 1194 ചിങ്ങം ഒന്നു മുതല്‍ 31 വരെ (2018 ഓഗസ്റ്റ്  17 മുതല്‍ സെപ്റ്റംബര്‍ 16  വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): പാദസംബന്ധമായും നേത്രസംബന്ധമായും അസുഖങ്ങളുണ്ടാകും. തൊഴില്‍ രംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. തൊഴില്‍ സംബന്ധമായ ധനനഷ്ടത്തിനും നിയമപ്രശ്‌നത്തിനും സാധ്യതയുണ്ട്.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2): മനോനില തകരാറിലായവരുടെ അവസ്ഥ പരിതാപകരമാണ്. ഇന്നത വിദ്യാഭ്യാസത്തിനു പരിശ്രമിക്കുന്നവര്‍ക്ക് അനുകൂലം. ആദ്ധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാം. വേണ്ടപെട്ടവരുടെ വേര്‍പാടിന് ഇടവരുന്നതാണ്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): സാമ്പത്തിക നിലയും കുടുംബസന്തോഷവും ശുഭപ്രദമാകില്ല. സേനാവിഭാഗങ്ങളില്‍ ചേരുന്നതിന് അവസരം ലഭിക്കാം. ധനനഷ്ടം സംഭവിക്കാം.

കര്‍ക്കടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്ല്യം): വ്യാപാരങ്ങളില്‍ നഷ്ടത്തിനു ഇടവരും. മാസം പകുതി വരെ വ്യാപാര രംഗത്തുള്ളവര്‍ക്ക് ക്ലേശമായിരിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): മനോനില സുഖകരമായിരിക്കില്ല. പല പ്രതീക്ഷകളും അസ്ഥാനത്തായിരിക്കും. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടായിരിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങളുണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): ഭൂമി ഇടപാടുകളില്‍ ധനനഷ്ടമുണ്ടാകും. വേണ്ടപെട്ടവരുടെ വേര്‍പാടില്‍ വിഷമിക്കേണ്ടി വരും.

തുലാക്കൂറ്( ചിത്തിര 1/2, ചോതി, വിശാഖം 3/4): കുടുംബബന്ധങ്ങളും മറ്റു സൗഹൃദങ്ങളും ശിഥിലമാകും. ആരോഗ്യസ്ഥിതി മോശമാകും. വാഹനാപകടത്തെ കരുതണം.

വിശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, കേട്ട): ഔദ്യോഗിക രംഗത്ത് അധികൃതരുടെ ശാസനയ്ക്ക് വിധേയരാകും. സ്ഥാന ഭ്രംശത്തിനും സാധ്യതയുണ്ട്. നല്ലതിനുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ വിപരീതമായി ഭവിക്കും. ഗൃഹനവീകരണത്തിനും മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരമുണ്ടാകും.

ധനക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : ജോലി ഭാരം കൂടും. ബന്ധുജന സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. മനസികാവസ്ഥ കൂലങ്കുഷമാകും. അസൂയാലുക്കളുടെ സഹകാരണത്താല്‍ അപവാദത്തിനും ധനനഷ്ടത്തിനും സാധ്യത. സ്ഥലം മാറ്റം സംഭവിക്കാം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന രേഖകളും മറ്റും സുരക്ഷിതമല്ലാത്ത അവസ്ഥ വരും. നിര്‍ബന്ധബുദ്ധി ദുരിതങ്ങളില്‍ അകപ്പെടാന്‍ ഇടയാക്കും. വീഴ്ചയാല്‍ കാല്‍മുട്ടുകള്‍ക്ക് ക്ഷീണമുണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പൂരുട്ടാതി 3/4): ഗൃഹോപകരണങ്ങള്‍ വാങ്ങും. ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. മാനസികാരോഗ്യം ശുഭപ്രദമാകില്ല. വിവാഹാലോചനകള്‍ക്ക് കൂടുതല്‍ ധനം ചെലവിടും.

മീനക്കൂറ് ( പൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി): ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ വിഷമിക്കും. വ്യക്തി ബന്ധങ്ങള്‍ അകലും. അനുഭവദോഷം കൊണ്ട് സാമ്പത്തിക ഭദ്രത ഗുണമല്ലാതാകും. നേര്‍വഴിക്കല്ലാത്ത നേട്ടങ്ങള്‍ക്ക് ശ്രമിച്ച് ദുരിതത്തിലകപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here