മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

അപകട സാധ്യതയും അനാരോഗ്യവും മാര്‍ഗവിഘ്‌നവും സംഭവിക്കാം. നൈപുണ്യം മൂലമുള്ള കാര്യജയം. സ്ത്രീജനങ്ങളിലൂടെയും സുഹൃത്തുകള്‍ മുഖാന്തരവും നേട്ടം ഭവിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സര്‍ക്കാരില്‍ നിന്നു ഭയവും സഹപ്രവര്‍ത്തകരില്‍ നിന്നും പങ്കാളികളില്‍ നിന്നും നേട്ടവും പ്രതീക്ഷിക്കാം. കലഹമുണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഉദരവ്യാധിക്കു സാധ്യത. ശത്രു ഭയം, ഗൃഹോപകരുണങ്ങളുടെ ലബ്ദി എന്നിവയ്ക്കു സാധ്യത.

കർക്കിടക കൂറ് ( പുണർതം 1/4, പൂയം, ആയില്യം )

ഭാഗ്യ വർദ്ധനവ്, കാര്യവിജയം ( കൂട്ടുകെട്ട് ദോഷം ചെയ്യും), ബന്ധുക്കളിൽ നിന്ന് മാനസിക പിരിമുറുക്കത്തിനുള്ള സംഗതികളുണ്ടാകും. മന: ക്ഷോഭം ഉണ്ടാകും.


ചിങ്ങകൂറ് (മകം, പൂരം, ഉത്രം 1/4)

ശത്രുക്കളിൽ നിന്ന് ദു:ഖവും രോഗവും ഫലം, വിവിധ തൊഴിലുകളിലൂടെ സാമ്പത്തിക അഭിവൃത്തി.

കന്നി കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2)

സുഖാനുഭവങ്ങൾക്കു തടസം, രോഗം, ശത്രു ഭയം. അഗ്നിബാധ സൂക്ഷിക്കണം. ശത്രുക്കളിൽ നിന്ന് ദുഃഖമുണ്ടാകും. ബന്ധു സൗഖ്യം, പുത്ര ലാഭം എന്നിവ അനുഭവപ്പെടാം.

തുലായ്ക്ക് ( ചിത്തിര 1/2, ചോതി, വിശാഖം 3/4)

ധാരാളം യാത്ര ചെയ്യേണ്ടി വരും. പ്രധാന കാര്യങ്ങൾ കൈകാര്യം ചെയ്യും. ബന്ധുക്കളുമായി ശത്രുതയുണ്ടാകും. സംഗീത സാഹിത്യാദികളിൽ നേട്ടം.


വൃശ്ചികകൂറ് (വിശാഖം 1/4, അനിഴം, കേട്ട)

സർക്കാർ കാര്യങ്ങളിൽ അനുകൂല സ്ഥിതി, സാമ്പത്തിക നേട്ടം, വലിയ നേട്ടങ്ങൾക്കായുള്ള പരിശ്രമം നടത്തും. അപകടത്തിനു സാധ്യത. ബന്ധുജനങ്ങൾക്കു അഭിവൃത്തിയുണ്ടാകും. കാരാഗൃഹവാസം ഉണ്ടാകാതെ സൂക്ഷിക്കണം.

ധനുകൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):

അനാരോഗ്യം, കാര്യവിജയതടസം, സാമ്പത്തിക ബുദ്ധിമുട്ട്. ഒരു പക്ഷേ സ്ഥാനചലനം പ്രതീക്ഷിക്കാം.


മകരകൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശത്രുക്കളുടെ മേൽ വിജയം, സൽകർമ്മങ്ങൾ ഫലിക്കാതിരിക്കാം. ബുദ്ധിമാനായ സുഹൃത്തുക്കൾ, പരിചയക്കാർ എന്നിവരിൽ അമിതമായ വിശ്വാസം അർപ്പിക്കുന്നത് ആപത്തിനു വഴിതെളിക്കും.’

കുംഭക്കുറ് (അവിട്ടം 1/2, ചതയം, പുരുട്ടാതി 3/4)

സുഹൃത്ത് ബന്ധങ്ങളിൽ നിന്നു ധനലാഭം, രഹസ്യ പ്രണയ ബന്ധങ്ങൾക്കു സാധ്യത.

മീനകൂറ് ( പൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

എല്ലായിടത്തും വിജയം. കർമ്മങ്ങൾക്കു ഫലപ്രാപ്തിയുണ്ടാകും. വ്രണ ശല്യം ഉണ്ടാകാം. രക്ത സംബന്ധമായ രോഗങ്ങളുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here