ഒഴിഞ്ഞ ഗ്യാലറിക്കു മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചു, സമനില നേടി

0

കൊച്ചി: ലക്ഷങ്ങള്‍ വരുന്ന ടീമിലെ പന്ത്രണ്ടാമത്തെ കളിക്കാരന്‍ ഇന്നലെ ഗ്യാലറിയില്‍ എത്തിയില്ല. ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കി ഇന്നലെ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക്. ജംഷഡ്പൂര്‍ എഫ് സിയ്ക്ക് എതിരായ ഹോം മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്. 66 ആം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച കാര്‍ലോസ് കിര്‍ലോ ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. 77 ആം മിനുറ്റില്‍ ലെന്‍ ദുംഗലിലൂടെ കേരളം സമനില നേടി. ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച കോര്‍ണര്‍ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ ദുംഗല്‍ വലയിലെത്തിക്കുകയായിരുന്നു. പത്ത് മത്സരങ്ങള്‍ക്കിടെ ബ്ലാസ്റ്റേഴ്‌സിന്റെ ആറാം സമനിലയാണിത്. ഒന്‍പത് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here