ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി കര്‍ദിനാള്‍ മറച്ചുവച്ചു, പോലീസില്‍ പരാതി

0

കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി മറച്ചുവെച്ചെന്ന ആരോപണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോലീസില്‍ പരാതി.

കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി കിട്ടിയിട്ടും നടപടി എടുക്കാത്തതിനെതിരെയാണ് വിശ്വാസികളുടെ സംഘടനയായ എ.എം.ടി എറണാകുളം റേഞ്ച് ഐ ജിക്ക് പരാതി നല്‍കിയത്. 2017 ഓഗസ്റ്റിലാണ് എറണാകുളത്തെ സിറോ മലബാര്‍ സഭാ ആസ്ഥാനത്തു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു കന്യാസ്ത്രീ പരാതി നല്‍കിയത്.

കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീയുടെ ആരോപണം. ഇത്തരത്തില്‍ ഒരു പരാതി കര്‍ദിനാളിന് ലഭിച്ചിരുന്നെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുകയെന്ന ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. എന്നാല്‍, ഇക്കാര്യത്തിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നുമാണ് പരാതിയുടെ ഉള്ളടക്കം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here