കാസര്‍കോട് ജീപ്പും ടെമ്പോയും ലോറിയും കൂട്ടിയിടിച്ച് 5 മരണം

0

കാസര്‍കോട്: ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ അഞ്ചു പേര്‍ മരിച്ചു. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് മരണപ്പെട്ടത്. കര്‍ണാടക ഉള്ളാളിനടുത്ത് അജിനടുക്ക സ്വദേശികളാണിവര്‍.

ഇന്നു പുലര്‍ച്ചെയാണ് അപകടം. ഒരാള്‍ സംഭവ സ്ഥലത്തു വച്ചും നാലു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഏഴു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മംഗളൂരു ഭാഗത്തേക്കു പോയതാണു ട്രാവലര്‍ ജീപ്പ്. ഇവര്‍ പാലക്കാട്, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പോയി മടങ്ങുകയായിരുന്നുവെന്നു കരുതുന്നു. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here